സിപിഎമ്മിനും ബിജെപിക്കും യാഥാർഥ്യബോധം നഷ്‌ടപ്പെട്ടു: ചെന്നിത്തല
സിപിഎമ്മിനും ബിജെപിക്കും യാഥാർഥ്യബോധം നഷ്‌ടപ്പെട്ടു: ചെന്നിത്തല
Monday, May 2, 2016 1:13 PM IST
തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കും യാഥാർഥ്യ ബോധം നഷ്‌ടപ്പെട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. വർഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിൽ വേരോട്ടം നടത്താനുള്ള ബിജെപിയുടെ ശ്രമത്തെ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അധികാരത്തിന്റെ തണലിൽ കോടികൾ ഒഴുക്കി പ്രചാരണം നടത്തിയും വർഗീയ വിഷം വിതച്ചും കേരളത്തിൽ നേട്ടം കൊയ്യാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. മോദി എത്ര റാലികളിൽ പങ്കെടുത്താലും കേരളത്തിൽ ഒരു ചലനവുണ്ടാകാൻ പോകുന്നില്ല.


ഫാസിസ്റ്റ്, പിന്തിരിപ്പൻ ശക്‌തികളെ തുരത്താൻ കോൺഗ്രസിനു മാത്രമേ കഴിയൂവെന്ന് ബംഗാളിലെ സിപിഎം സഖാക്കൾ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രാക്ടർ വന്നപ്പോൾ അതിനെ എതിർത്തു, കംപ്യൂട്ടർ കൊണ്ടുവന്നപ്പോൾ അതിനെയും. നെടുമ്പാശേരി വിമാനത്താവളത്തെയും എതിർത്തു. പിന്നീട് വൈകിയാണെങ്കിലും ഇവയെല്ലാം നല്ലതാണെന്ന് അവർക്കു സമ്മതിക്കേണ്ടി വന്നിട്ടുണ്ട–ചെന്നിത്തല പോസ്റ്റിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.