എൽഡിഎഫിനു ബിജെപി– ബിഡിജെഎസ് രഹസ്യവോട്ട് കച്ചവടം: ഉമ്മൻ ചാണ്ടി
എൽഡിഎഫിനു ബിജെപി– ബിഡിജെഎസ് രഹസ്യവോട്ട് കച്ചവടം: ഉമ്മൻ ചാണ്ടി
Monday, May 2, 2016 1:13 PM IST
തിരുവനന്തപുരം: ബിജെപി– ബിഡിജെഎസ് സഖ്യവുമായി വോട്ടു കച്ചവടം നടത്തുന്നത് എൽഡിഎഫ് ആണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ബിജെപി– ബിഡിജെഎസ് സഖ്യവുമായി യുഡിഎഫ് രഹസ്യമായി വോട്ട് കച്ചവടം നടത്തുന്നുവെന്നാണ് ഇടതുമുന്നണി നേതാക്കളായ വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെല്ലാം കഴിഞ്ഞ കുറച്ചുദിവസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്.

എന്നാൽ, കണക്കുകൾ വ്യക്‌തമാക്കുന്നത് സഖ്യവുമായി വോട്ട് കച്ചവടം നടത്തുന്നത് എൽഡിഎഫ് ആണെന്നാണ്.

കാലാകാലങ്ങളായി വി.എസ്. അച്യുതാനന്ദൻ ബിജെപിയുടെ വോട്ട് പൂർണമായി വാങ്ങിവരുകയായിരുന്നു.

ഇപ്പോൾ തനിക്കു ജയിക്കാൻ ബിജെപി–ബിഡിജെഎസ് സഖ്യത്തിന്റെ വോട്ട് വാങ്ങാനുള്ള തത്രപ്പാടിലാണ് വി.എസ്. അച്യുതാനന്ദൻ. ബിജെപി–ബിഡിജെഎസുമായി വോട്ടു കച്ചവടം നടത്തുന്നതു തങ്ങളാണെന്നു സമ്മതിക്കാൻ ഇനിയെങ്കിലും എൽഡിഎഫ് നേതാക്കളും അച്യുതാനന്ദനും തയാറാകണമെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.