കോൺഗ്രസ്–സിപിഎം ധാരണ; സദാനന്ദ ഗൗഡ
Monday, May 2, 2016 1:13 PM IST
കൊച്ചി: സംസ്‌ഥാനത്ത് 75–80 സീറ്റുകളിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ ബംഗാൾ മാതൃകയിൽ തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയിട്ടുണ്ടെന്നു കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്‌തമായ സാന്നിധ്യത്തെ പ്രതിരോധിക്കാനായി വലിയ തോതിലാണുകള്ളപ്പണം സംസ്‌ഥാനത്തേക്ക് ഒഴുക്കുന്നത്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നു സംസ്‌ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എറണാകുളം പ്രസ് ക്ലബിൽ അദ്ദേഹം പറഞ്ഞു.


നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്‌ഥാനത്ത് ബിജെപി നിർണായക ശക്‌തിയാവും. അദ്ഭുതങ്ങൾ സൃഷ്‌ടിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം. ഇടത്, വലത് മുന്നണികളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന കേരള രാഷ്ട്രീയത്തിൽ എൻഡിഎ മുന്നണി കടന്നുവന്നതോടെ മാറ്റങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.