നിയമസഭാ തെരഞ്ഞെടുപ്പിൽ അക്രമ രാഷ്ട്രീയത്തിനെതിരേ ജനം വിധിയെഴുതും: മുഖ്യമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പിൽ അക്രമ രാഷ്ട്രീയത്തിനെതിരേ ജനം വിധിയെഴുതും: മുഖ്യമന്ത്രി
Monday, May 2, 2016 10:37 PM IST
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാഷ്ര്‌ടീയ അക്രമത്തിനെതിരേയുള്ള വിധിയെഴുത്ത് കൂടിയായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. <യൃ><യൃ> രാഷ്ര്‌ടീയ പ്രതിയോഗികളെ ആക്രമിക്കുന്നതും ബോംബ് നിർമിക്കുന്നതും ഒരു രാഷ്ര്‌ടീയ പാർട്ടിക്കും ചേർന്നതല്ല. കേരളത്തിൽ സിപിഎമ്മും ബിജെപിയും ബോംബും ആയുധങ്ങളും ശേഖരിച്ച് രാഷ്ര്‌ടീയപകപ്പോക്കൽ നടത്താറുണ്ട്. നാദാപുരത്തെ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടത് എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. ഇതിനെതിരേയുള്ള വിധിയെഴുത്ത് കൂടിയാകും തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. <യൃ><യൃ> രാഷ്ര്‌ടീയ പോരാട്ടം ജനാധിപത്യരീതിയിലായിരിക്കണം. ഏറ്റവും കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയവരെ ജനങ്ങൾ അംഗീകരിക്കും. സ്വതന്ത്രമായും സമാധാനപരമായും ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് രാഷ്ര്‌ടീയപ്രവർത്തകർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.