ജിഷയെ കൊലപ്പെടുത്തിയത് ഒരാൾ തന്നെയെന്ന് ഐജി
ജിഷയെ കൊലപ്പെടുത്തിയത് ഒരാൾ തന്നെയെന്ന് ഐജി
Tuesday, May 3, 2016 3:48 AM IST
കൊച്ചി: കുറുപ്പംപടിയിൽ നിയമ വിദ്യാർഥിനി ജിഷയുടെ കൊലപാതകിയെ രണ്ടു ദിവസത്തിനകം കണ്ടെത്തുമെന്ന് ഐജി മഹിപാൽ. ഒരാൾ തന്നെയാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് നീങ്ങുന്നത്. പോലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടു പേർക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും ഐജി പറഞ്ഞു.<യൃ><യൃ>സംഭവ ദിവസം പ്രതി ജിഷയുടെ വീട്ടിൽ നിന്നും ഇറങ്ങിവരുന്നത് കണ്ടവരുണ്ട്. എന്നാൽ ആളെ വ്യക്‌തമായില്ല എന്നതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. രാവിലെ പോലീസ് കസ്റ്റഡിയിൽ എടുത്തവർക്ക് കേസുമായുള്ള ബന്ധത്തിന്റെ വിവരങ്ങൾ പോലീസ് പരസ്യമാക്കിയിട്ടില്ല. അന്വേഷണം ശക്‌തമായി പുരോഗമിക്കുകയാണെന്നും ഐജി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.