‘ഓൺ യുവർ വാട്ടർ ‘പദ്ധതി മറ്റു ജില്ലകളിലേക്കും
Tuesday, May 3, 2016 12:42 PM IST
കൊച്ചി: മമ്മൂട്ടിയുടെ നേതൃത്വത്തിൽ അൻപോട് കൊച്ചിയുമായി സഹകരിച്ചു നടത്തുന്ന കുടിവെള്ള വിതരണ പദ്ധതി ‘ ഓൺ യുവർ വാട്ടറി‘ ന് മികച്ച പ്രതികരണം. പദ്ധതിയുടെ വിജയത്തെ തുടർന്ന് മറ്റു ജില്ലകളിലേക്കുകൂടി കുടിവെള്ള വിതരണം വ്യാപിപ്പിക്കുന്നു.

പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തിൽ മാത്രം അറുപതോളം വാട്ടർ കിയോസ്കുകളാണ് സ്‌ഥാപിച്ചിരിക്കുന്നത്. നാളെ മുതൽ കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലും വാട്ടർ കിയോസ്കുകൾ സ്‌ഥാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.