കെട്ടിടനമ്പർ ഇല്ലാത്ത ആംഗൻവാടികൾക്കു വൈദ്യുതി ലഭ്യമാക്കണം
Tuesday, May 3, 2016 12:42 PM IST
തിരുവനന്തപുരം: കെട്ടിടനമ്പർ ഇല്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ആംഗൻവാടികൾക്കു വൈദ്യുതി ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നു സംസ്‌ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ സംസ്‌ഥാന വൈദ്യുതി ബോർഡിനു നിർദേശം നൽകി.

സാമൂഹ്യനീതിവകുപ്പ് ഓഫീസറോ അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മറ്റേതെങ്കിലും ഉദ്യോഗസ്‌ഥനോ നൽകുന്ന ബോണ്ടിന്റെ അടിസ്‌ഥാനത്തിൽ വൈദ്യുതി ലഭ്യമാക്കുന്നതിന് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കാനാണ് കമ്മീഷൻ അംഗം കെ. നസീർ വൈദ്യുതി ബോർഡ് സെക്രട്ടറിക്ക് നിർദേശം നൽകിയത്. ഇതു സംബന്ധിച്ച സ്വീകരിച്ച നടപടികൾ 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.