സ്ഫോടകവസ്തുക്കൾ മോഷ്‌ടിച്ച കേസ്: പ്രതിയെ ചോദ്യം ചെയ്യാൻ ഐഎസ്ഐടി അപേക്ഷ നൽകി
Tuesday, May 3, 2016 12:42 PM IST
കൊച്ചി: പെരുമ്പാവൂരിൽനിന്ന് സ്ഫോടക വസ്തുക്കൾ മോഷ്‌ടിച്ച കേസുമായി ബന്ധപ്പെട്ട് കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതിയെ ചോദ്യം ചെയ്യാൻ ഐഎസ്ഐടി (ആഭ്യന്തര സുരക്ഷാ വിഭാഗം) കോടതിയിൽ അപേക്ഷ നൽകി. കളമശേരി ബസ് കത്തിക്കൽ കേസിൽ കഴിഞ്ഞ മാസം ഡൽഹിയിൽവച്ച് എൻഐഎ അറസ്റ്റ് ചെയ്ത പറവൂർ വെടിമറ സ്വദേശി അനൂപിനെയാണ് ചോദ്യം ചെയ്യാൻ അന്വേഷണ സംഘം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്.


അപേക്ഷ കോടതി ഇന്നു പരിഗണിക്കും. 2007 ലാണ് പെരുമ്പാവൂർ ഇരിങ്ങോൾ വൈദ്യശാലപ്പടിയിലെ കടയിൽനിന്ന് സ്ഫോടക വസ്തുക്കൾ കാണാതായത്. സംഭവത്തിന് പിന്നിൽ തടിയന്റവിട നസീറാണെന്നും സ്ഫോടക വസ്തുക്കൾ പിന്നീട് ബംഗളൂരു സ്ഫോടനത്തിന് ഉപയോഗിച്ചതായുമാണ് ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.