ഉന്തുവണ്ടിക്കാരന് സൂര്യാതപമേറ്റു
Tuesday, May 3, 2016 12:46 PM IST
മുക്കം: മുക്കം ടൗണിൽ ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നയാൾക്ക് സൂര്യാതപമേറ്റു. കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ തടപ്പറമ്പിലെ അത്തായക്കുന്നുമ്മൽ എ.കെ. ഉണ്ണിമോയിക്കാണ് സൂര്യാഘാതം മൂലം പൊള്ളലേറ്റത്.

മുക്കത്ത് തന്റെ ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നതിനിടെയാണ് പൊള്ളലേറ്റത്. കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. ഉടൻ കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.