വർഗീയതയെ ചെറുക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ: കാരാട്ട്
വർഗീയതയെ ചെറുക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ: കാരാട്ട്
Tuesday, May 3, 2016 12:52 PM IST
കായംകുളം: കേരളത്തിൽ വർഗീയ അജൻഡ നടപ്പിലാക്കാൻ ശ്രമിക്കുന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും നീക്കത്തെ ശക്‌തമായി ചെറുക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ എന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

കുറത്തികാട് ജംഗ്ഷനിൽ മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്‌ഥാനാർഥി ആർ. രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചുവർഷം കൊണ്ട് 25 ലക്ഷംപേർക്കു പുതിയ തൊഴിൽ സൃഷ്‌ടിക്കാനുള്ള നയസമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിക്കുക. അതിൽ 10 ലക്ഷംപേർക്കു തൊഴിൽ ഐടി, ടൂറിസം മേഖലയിലായിരിക്കും. സ്വതന്ത്ര കേരള ചരിത്രത്തിലെ ഏറ്റവും അഴിമതി പുരണ്ട സർക്കാരാണിപ്പോൾ പടിയിറങ്ങുന്നത്. ധാർമികത ഇല്ലാത്തതുകൊണ്ടാണ് ഉമ്മൻചാണ്ടി അധികാരത്തിൽ അള്ളിപ്പിടിച്ചിരുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.


കെ. ചന്ദ്രനുണ്ണിത്താൻ അധ്യക്ഷത വഹിച്ചു. അഡ്വ. സി.എസ്. സുജാത, സജിചെറിയാൻ, കെ രാഘവൻ, ജേക്കബ് ഉമ്മൻ, മധുസൂധനൻ, മുരളി തഴക്കര, ചാരുംമൂട് സാദത്ത്, പ്രഭ വി. മറ്റപ്പള്ളി, ബിനു വർഗീസ്, ഗോപകുമാർ, ജി. ഹരിശങ്കർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.