ഇന്റർനെറ്റ് വഴി കോടികൾ തട്ടിയ സംഘത്തെ കേരളത്തിലെത്തിച്ചു
Tuesday, May 3, 2016 1:06 PM IST
തിരുവനന്തപുരം: വ്യാജരേഖകളും സർട്ടിഫിക്കറ്റുകളും വ്യാജ സന്ദേശങ്ങളും അയച്ച് ഇന്ത്യയിൽനിന്നു കോടികൾ തട്ടി വന്ന ആഫ്രിക്കൻ സംഘത്തെ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽനിന്നു തിരുവനന്തപുരത്ത് എത്തിച്ചു.

തിരുവനന്തപുരം സൈബർ ക്രൈം പോലീസ് സംഘം അറസ്റ്റു ചെയ്ത ആഫ്രിക്കൻ സ്വദേശികളായ ചാൾസ് ചുക്കുവടി (39), വിക്ടർ ഒസുൻഡു (41), ഒബിയാജുല (46) എന്നിവരെയാണ് ഇന്നലെ രാത്രി കേരളത്തിൽ എത്തിച്ചത്. ഇന്നു കോടതിയിൽ ഹാജരാക്കും.

മലയിൻകീഴ് സ്വദേശിയുടെ 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടാണ് സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. തുടർന്നുനടന്ന അന്വേഷണത്തിൽ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു അന്യസംസ്‌ഥാനങ്ങളിൽനിന്നു സംഘം കോടികൾ തട്ടിച്ചെടുത്തതായി തെളിഞ്ഞു. ഈ സംഘത്തെക്കുറിച്ചു കൂടുതൽ അ ന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്റെ നിർദേശ പ്രകാരം രൂപീകരി ച്ച അന്വേഷണ സംഘമാണ് ഇവരു ടെ നീക്കങ്ങൾ നിരീക്ഷിച്ച് ഇവരുടെ സങ്കേതമായ ഉത്തർപ്രദേശിലെ നോയിഡയിൽ എത്തിച്ചേർന്നത്.

ഇവർ ഇടയ്ക്കിടയ്ക്കു താവളം മാറുന്നതും ഒരിക്കൽ ഉപയോഗിച്ച സിം കാർഡും ഇന്റർനെറ്റ് കണക്ഷനും വീണ്ടും ഉപയോഗിക്കാത്തതും അന്വേഷണ സംഘത്തെ ആദ്യഘട്ടത്തിൽ വലച്ചിരുന്നു. എന്നാൽ, അത്യാധുനിക സൈബർ സങ്കേതങ്ങൾ ഉപയോഗിച്ച് മൊബൈൽ, ഇന്റർനെറ്റ് സേവന ദാതാക്കളുടെ സഹായത്തോടെ ഇവർ താമസിച്ചിരുന്ന ഗ്രേറ്റർ നോയിഡയിലെ സിഗ്മാ സെക്ടറിൽ വച്ച് ഇവരെ പോലീസ് സംഘം കുടുക്കുകയായിരുന്നു. ഇവരിൽ നിന്നു നാല് ലാപ്ടോപ്പുകളും 30 മൊബൈൽ ഫോണുകളും ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ ഉപയോഗിക്കുന്ന 11 ഡോംഗിളുകളും 135 സിം കാർഡുകളും കണ്ടെടുത്തു.


<ആ>ജാഗ്രത പാലിക്കണം: സംസ്‌ഥാന പോലീസ് മേധാവി

തിരുവനന്തപുരം: വ്യാജ ഇ–മെയിലും കൃത്രിമ രേഖകളും അയച്ചു പണം അപഹരിക്കുന്ന സംഘങ്ങ ൾക്കെതിരേ ജാഗ്രത പുലർത്താൻ സംസ്‌ഥാന പോലീസ് മേധാവി ടി. പി. സെൻകുമാർ അഭ്യർഥിച്ചു.

ലോട്ടറി ലഭിച്ചെന്നോ മൊബൈ ൽ നമ്പരിൽ സമ്മാനം ലഭിച്ചെ ന്നോ ആയിരിക്കും സന്ദേശങ്ങൾ. ഏതെങ്കിലും സുഹൃത്തിന്റെ മെയിലിൽനിന്ന് അയാളുടെ പണവും സാധനങ്ങളും ഏതെങ്കിലും രാജ്യ ത്ത്വെച്ച് മോഷണം പോയെന്നും അത്യാവശ്യ ചെലവുകൾക്കായി അക്കൗണ്ട് നമ്പരിൽ തുക എത്ര യുംവേഗം നിക്ഷേപിക്കണമെന്നു മുള്ള ഇ–മെയിലുകളാണ് മറ്റൊരു തട്ടിപ്പ്. അല്ലെങ്കിൽ, ലോട്ടറി ഇനത്തിൽ വളരെ വലിയ തുക ലഭിച്ചെന്നും പ്രാരംഭ ചെലവുകൾക്കായി ചെറിയൊരു തുക നല്കണമെന്നും ആവശ്യപ്പെട്ടാകും തട്ടിപ്പ്. ഇത്തരം മെയിലിലെ ലിങ്കി ലും ക്ലിക്ക് ചെയ്യുകയോ, വ്യക്‌തിപരമായ വിവരങ്ങൾ നൽകുകയോ ചെയ്യരുത്.

ഇങ്ങനെയുള്ള ഇ–മെയിലിലെ ഏതെങ്കിലും ലിങ്കിൽ (ഡഞഘ) ക്ലിക്ക് ചെയ്യുകയാണെങ്കിൽ പ്രത്യക്ഷപ്പെടുന്നത് ഒരു പക്ഷെ വ്യാജ വെബ്സൈറ്റ് ആയിരിക്കാം. ഇത്തരം ഇ–മെയിലുകളോടൊപ്പം വരുന്ന ഒരു അറ്റാച്ച്മെന്റും തുറക്കരുത്. ഇവ ഡിലീറ്റ് ചെയ്യണം.
സൈബർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഒ.എ. സുനിൽ, സബ് ഇൻസ്പെക്ടർ സജികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, ബിജുലാൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.