ദീപിക ഡയൽ ഇൻ സർവീസ് നാലാം വർഷത്തിലേക്ക്
ദീപിക ഡയൽ ഇൻ സർവീസ് നാലാം വർഷത്തിലേക്ക്
Tuesday, May 3, 2016 1:09 PM IST
കോട്ടയം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സർവീസ് സംബന്ധമായ (കെഎസ്ആർ) സംശയങ്ങൾക്ക് തൽസമയം മറുപടി നൽകുന്ന ദീപിക ഡയൽ ഇൻ സർവീസ് നാലാം വർഷത്തിലേക്ക് പ്രവേശിക്കുന്നു.

ഓരോ മാസവും ഒന്നും മൂന്നും ശനിയാഴ്ചകളിൽ കെഎസ്ആറും കെഇആറും സംബന്ധിച്ചുള്ള സംശയങ്ങൾക്ക് ഫോണിലൂടെ നേരിട്ടു മറുപടി നൽകുന്ന പരിപാടിയാണ് ദീപിക ഡയൽ ഇൻ സർവീസ്. സർവീസ് കൺസൾട്ടന്റ് സിബിച്ചൻ കുരുവിള സംശയങ്ങൾക്കു മറുപടി നല്കുന്നു.

ഈ പരിപാടി എപ്പോൾ നടക്കുമെന്നുള്ള അറിയിപ്പ് എല്ലാ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്ന സർവീസ് സംശയങ്ങൾ എന്ന കോളത്തിലുണ്ട്. ഒന്നും മൂന്നും ശനിയാഴ്ചകളിൽ രാവിലെ 11നും ഉച്ചയ്ക്ക് ഒന്നിനും ഇടയിലാണ് പരിപാടിയുടെ സമയം.

ശമ്പള നിർണയം സംബന്ധിച്ചുള്ള സംശയം, പെ ൻഷൻ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങ ൾ, വർഷങ്ങളായി ശമ്പളം കിട്ടാതെ കിടക്കുന്ന അധ്യാപകരുടെ പ്രശ്ങ്ങൾ, അവധി എടുക്കുന്നതു സംബന്ധിച്ചുള്ള സംശയം, ഉദ്യോഗക്കയറ്റം ലഭിക്കുമ്പോഴുണ്ടാകുന്ന ശമ്പള നിർണയം ഇങ്ങനെ വിവിധയിനം സംശയങ്ങൾക്കായി ജീവനക്കാരും അധ്യാപകരും ഡയൽ ഇൻ സർവീസിനെ ആശ്രയിക്കുന്നു.


ഇവയിൽനിന്നു തെരഞ്ഞെടു ക്കുന്ന ഏതാനും പ്രധാന ചോദ്യ ങ്ങളും ഉത്തരങ്ങളും ദീപികയിലും രാഷ്ട്രദീപികയിലും പ്രസിദ്ധീ കരിച്ചുവരുന്നു. മുമ്പു പ്രസിദ്ധീ കരിച്ച ചോദ്യങ്ങളും ഉത്തര ങ്ങളും വായനക്കാ രുടെ സൗകര്യാർഥം ംംം. റലലുശസമ.രീാൽ ലഭ്യവു മാണ്.

പാലാ സ്വദേശിനി ഷൈനിക്കു പത്തുവർഷത്തിനുശേഷം ഭർത്താവിന്റെ പേരിലുള്ള ഫാമിലി പെൻഷൻ ലഭിച്ചത് ദീപിക ഡയൽ ഇൻ സർവീസിന്റെ മാർഗനിർദേശാനുസരണമാണ്. ഇങ്ങനെ ഒട്ടനവധി ജീവനക്കാർക്ക് താങ്ങും തണലുമായി ദീപികയുടെ ഡയൽ ഇൻ സർവീസിന്റെ മുന്നേറ്റം തുടരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.