ഡോ. ജോർജ് തയ്യിലിന് മെഡിക്കൽ എക്സലൻസ് അവാർഡ്
ഡോ. ജോർജ് തയ്യിലിന് മെഡിക്കൽ എക്സലൻസ് അവാർഡ്
Wednesday, May 4, 2016 12:25 PM IST
കൊച്ചി: സംസ്‌ഥാന ത്തെ മികച്ച ഡോക്ടർക്ക് ഗുഡ്നെസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ നൽകുന്ന 2016ലെ മെഡിക്കൽ എക്സലൻസ് അവാർഡിന് ഹൃദ്രോഗ വിദഗ്ധനും എറണാകുളം ലൂർദ് ആശുപത്രി ഹൃദ്രോഗവിഭാഗത്തിന്റെ സ്‌ഥാപക തലവനുമായ ഡോ. ജോർജ് തയ്യിൽ അർഹനായി. മേയ് എട്ടിന് എറണാകുളം പത്താം പീയൂസ് നഗറിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. കോട്ടയം ജില്ലയിലെ കുറുപ്പന്തറ സ്വദേശിയാണ് ഡോ. ജോർജ് തയ്യിൽ.


തിരുവനന്തപുരം കോളജിലെ പഠനത്തിനുശേഷം ജർമനിയിലെ മ്യൂണിക് യൂണിവേഴ്സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. ഓസ്ട്രിയയിലെ നാഷണൽ ബോർഡിൽ നിന്ന് കാർഡിയോളജിയിൽ ഫെലോഷിപ് നേടിയിട്ടുണ്ട്. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി, യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി എന്നിവയുടെ ഫെലോഷിപ്പിന് അർഹനായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.