കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് 7, 8, 14 തീയതികളിൽ നിയന്ത്രണം
Wednesday, May 4, 2016 12:25 PM IST
തിരുവനന്തപുരം: വൈക്കം റോഡ് സ്റ്റേഷനിൽ പാത ഇരട്ടിപ്പിക്കലിനോടനുബന്ധിച്ചുള്ള ജോലികളും സബ്വേയുടെ അവസാനഘട്ട ജോലികളും നടക്കുന്നതിനാൽ കോട്ടയം സെക്ഷൻ വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ ഈ മാസം 7, 8, 14 തീയതികളിൽ നിയന്ത്രണം ഏർപ്പെടുത്തി.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ: രാവിലെ 10ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന എറണാകുളം–ആലപ്പുഴ– കായംകുളം പാസഞ്ചറും തിരിച്ചു കായംകുളത്തു നിന്നു ഒരു മണിക്കു പുറപ്പെടുന്ന സർവീസും. രാവിലെ 11.30 ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന എറണാകുളം–കോട്ടയം– കായംകുളം പാസഞ്ചറും കായംകുളത്തു നിന്നു വൈകിട്ട് 4.25 നുള്ള ഇതിന്റെ തിരിച്ചുള്ള സർവീസും. രാവിലെ 7.05 ന് ആലപ്പുഴയിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ– കായംകുളം പാസഞ്ചർ. കായംകുളത്ത് നിന്ന് രാവിലെ 8.35 ന് പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള കായംകുളം–എറണാകുളം പാസഞ്ചർ. രാവിലെ 8.50 ന് കൊല്ലത്തു നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള കൊല്ലം– എറണാകുളം കൊല്ലം മെമുവും തിരിച്ച് എറണാകുളത്ത്നിന്ന് 12.20 ന് പുറപ്പെടുന്ന സർവീസും. കൊല്ലത്തു നിന്നു രാവിലെ 7.40 നു പുറപ്പെടുന്ന എറണാകുളം–കൊല്ലം–എറണാകുളം മെമുവും തിരിച്ച് 2.40 ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന സർവീസും. എറണാകുളത്തു നിന്നു രാവിലെ 5.25 നു പുറപ്പെടുന്ന എറണാകുളം–കോട്ടയം–കൊല്ലം മെമു സർവീസും കൊല്ലത്തു നിന്ന് 11.10 നുള്ള ഇതിന്റെ തിരിച്ചുള്ള സർവീസും.

രാവിലെ 8.35 ന് കൊല്ലത്തു നിന്നു പുറപ്പെടുന്ന കൊല്ലം –കോട്ടയം പാസഞ്ചറും തിരിച്ച് വൈകിട്ട് 5.45 നു കോട്ടയത്തു നിന്നു പുറപ്പെടുന്ന സർവീസും ഈ മാസം 14 ന് സർവീസ് നടത്തുന്നല്ല.


ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ: പുനലൂരിനും ഗുരുവായൂരിനും മധ്യേ സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകൾ ഇടപ്പളളി– പുനലൂർ സ്റ്റേഷനുകൾക്കിടക്ക് സർവീസ് നടത്തുന്നതല്ല. ആലപ്പുഴ വഴി തിരിച്ചുവിടുന്നവ: നാഗർകോവിൽ – മംഗലാപുരം പരശുരാം എക്സ്പ്രസ്, തിരുവനന്തപുരം–ഹൈദരാബാദ് ശബരി എക്സ്പ്രസ്, ന്യൂഡൽഹി–തിരുവനന്തപുരം കേരള എക്സ്പ്രസ് , ശനിയാഴ്ചകളിൽ സർവീസ് നടത്തുന്ന കണ്ണൂർ– തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ്, ഞായറാഴ്ച സർവീസ് നടത്തുന്ന കൊച്ചുവേളി– ലോകമാന്യ തിലക് ഗരീബ് എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. കന്യാകുമാരി– മുംബൈ സിഎസ്ടി എക്സ്പ്രസ് ഈ മാസം 14 ന് മാത്രം ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ വഴി തിരിച്ചുവിടുന്ന ജനശതാബ്ദി എക്സ്പ്രസിന് എറണാകുളം ജംഗ്ഷൻ, ചേർത്തല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും. വഴി തിരിച്ചുവിടുന്ന മറ്റു ട്രെയിനുകൾക്ക് അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും.

നിർത്തിയിടുന്നവ: കന്യാകുമാരി– മുംബൈ സിഎസ്ടി എക്സ്പ്രസ് ഈ മാസം 7, 8 തീയതികളിൽ ഏറ്റുമാനൂർ സ്റ്റേഷനിൽ 20 മിനിറ്റ് നിർത്തിയിടും.

മംഗലാപുരം– നാഗർകോവിൽ പരശുറാം എക്സ്പ്രസ്14 ന് പിറവം റോഡ് സ്റ്റേഷനിൽ 25 മിനിറ്റും തിരുവനന്തപുരം–ന്യൂഡൽഹി കേരള എക്സ്പ്രസ് കോട്ടയം/ഏറ്റൂമാനൂർ സ്റ്റേഷനുകളിൽ 40 മിനിറ്റും നിർത്തിയിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.