അബ്ദുള്ളക്കുട്ടിയെ ഭീഷണിപ്പെടുത്തിയ നാലു സിപിഎം പ്രവർത്തകർ അറസ്റ്റിൽ
Wednesday, May 4, 2016 12:25 PM IST
കൂത്തുപറമ്പ്: തലശേരി മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി എ.പി. അബ്ദുള്ളക്കുട്ടിയെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ നാലു സിപിഎം പ്രവർത്തകരെ കതിരൂർ എസ്ഐ സുരേന്ദ്രൻ കല്യാടൻ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയിൽ പൊന്ന്യം കുണ്ടുചിറയിലെ മരണവീട്ടിൽപോയി തിരിച്ചുവരുമ്പോഴായിരുന്നു അബ്ദുള്ളക്കുട്ടിക്കും ഒപ്പമുണ്ടായിരുന്ന നേതാക്കൾക്കുംനേരേ ചീത്തവിളിയും ഭീഷണിയുമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.