എൽഡിഎഫ് എംഎൽഎയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് കാനം രാജേന്ദ്രൻ
Wednesday, May 4, 2016 12:31 PM IST
കോഴിക്കോട്: പെരുമ്പാവൂരിലെ ജിഷയുടെ ദാരുണമായ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നു സർക്കാരിനും സ്‌ഥലം എംഎഎൽഎയ്ക്കും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വികസനം ഉയർത്തികാണിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന സംസ്‌ഥാനത്താണ് ഒറ്റമുറിയിൽ അടിസ്‌ഥാന സൗകര്യങ്ങളില്ലാതെ സാരികെട്ടി മറച്ച കുടിലിൽ ജിഷയും കുടുംബവും താമസിച്ചിരുന്നത്. സർക്കാരിന് ഈ മരണത്തിൽ ഉത്തരവാദിത്വമുണ്ട്.


15 വർഷമായി പെരുമ്പാവൂരിലെ എംഎൽഎ ആയ സിപിഎമ്മിലെ സാജു പോളിനും സംഭവത്തിൽ ഉത്തരവാദിത്വമില്ലേയെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എംഎൽഎയ്ക്കും അദ്ദേഹത്തിന്റേതായ പങ്കുണ്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പിനു മുന്നോടിയായി കാലിക്കട്ട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.