വിചാരണതടവുകാരുടെ നിരപരാധിത്വം പരിശോധിക്കും: ഋഷിരാജ് സിംഗ്
വിചാരണതടവുകാരുടെ  നിരപരാധിത്വം പരിശോധിക്കും: ഋഷിരാജ് സിംഗ്
Wednesday, May 4, 2016 12:31 PM IST
കോഴിക്കോട്: സംസ്‌ഥാനത്തെ ജയിലുകളിൽ കഴിയുന്ന വിചാരണതടവുകാരുടെ നിരപരാധിത്വം പരിശോധിക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കേരളത്തിലെ 52 ജയിലുകളിലായി കഴിയുന്ന എണ്ണായിരത്തോളം തടവുകാരിൽ പകുതിപേർ ശിക്ഷ ലഭിച്ചവരും, ബാക്കി വിചാരണതടവുകാരുമാണ്. കള്ളക്കേസുകളിൽ കുടുങ്ങി ചെയ്യാത്ത കുറ്റങ്ങൾക്ക് വിചാരണ തടവുകാരായി കഴിയുകയാണെന്ന് ജയിൽ സന്ദർശന വേളയിൽ അവരിൽ പലരും എന്നോടു നേരിൽ പരാതിപ്പെട്ടു. കേസിന്റെ നിജസ്‌ഥിതി അന്വേഷിച്ച് റിപ്പോർട്ടു നല്കാൻ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്്. റിപ്പോർട്ടിൽ ആരെങ്കിലും നിരപരാധിയെന്നു കണ്ടാൽ അവരുടെ മോചനത്തിനായി ആവശ്യമായ നിയമസഹായം ഉറപ്പാക്കും– അദ്ദേഹം വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.