പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു
Wednesday, May 4, 2016 12:37 PM IST
മുളങ്കുന്നത്തുകാവ് (തൃശൂർ): തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ തിരൂരിൽ വച്ചാണ് സംഭവം. പോട്ടോർ കുമ്മനത്തുവീട്ടിൽ വേലായുധൻ നായരുടെ മകൻ വിജയൻ(55) ആണു മരിച്ചത്.

വടക്കാഞ്ചേരി മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി അനിൽ അക്കരയുടെ നാലാംഘട്ടം പ്രചാരണത്തിന്റെ ഭാഗമായി നടന്ന മണ്ഡലം പദയാത്രയ്ക്കിടെയാണു സംഭവം.

തിരൂർ ക്ഷേത്ര മൈതാനത്തുനിന്നാരംഭിച്ച പദയാത്ര പുറപ്പെട്ടശേഷം അല്പം കഴിഞ്ഞാണ് വിജയൻ കുഴഞ്ഞുവീണത്. തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വിജയൻ പോസ്റ്റർ ഒട്ടിച്ചതിനുശേഷം മിനിയാന്നു രാത്രി ഒരുമണിക്കാണ് പോയത്.


ഇന്നലെ രാവിലെ എട്ടുമണിക്കു വീണ്ടും പ്രവർത്തകരോടൊപ്പം ചേരുകയായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോലഴി ഗ്രാമപഞ്ചായത്തിൽ സ്‌ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ഭാര്യ: രമാദേവി, മകൻ: വിനോദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.