എ. അജിത്കുമാർ ഇന്നു ചുമതലയേൽക്കും
എ. അജിത്കുമാർ  ഇന്നു ചുമതലയേൽക്കും
Wednesday, May 4, 2016 12:49 PM IST
കോട്ടയം: റബർ ബോർഡ് ചെയർമാനായി എ. അജിത്കുമാർ ഇന്നു ചുമതലയേൽക്കും. ഇന്നു രാവിലെ 11നു കോട്ടയത്തെ റബർബോർഡ് കേന്ദ്ര ഓഫീസിലെത്തിയാണു അദ്ദേഹം ചുമതലയേൽക്കുന്നത്. ഒന്നരവർഷത്തെ ഇടവേളയ്ക്കു ശേഷമാണു റബർ ബോർഡിനു മുഴുവൻ സമയ ചെയർമാനെ ലഭിക്കുന്നത്. 2014 ഓഗസ്റ്റിൽ ഷീലാ തോമസ് വിരമിച്ചശേഷം റബർ ബോർഡ് ചെയർമാൻ സ്‌ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

1994 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്‌ഥനായ എ. അജിത്കുമാർ നിലവിൽ കേരള ഗവർണറുടെ സെക്രട്ടറിയായും ഗുരുവായൂർ ദേവസ്വം കമ്മീഷണറായും സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. കോട്ടയം കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 മേയ് 31 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.