വിൻസൻ എം. പോൾ നാളെ ചുമതലയേൽക്കും
വിൻസൻ എം. പോൾ നാളെ ചുമതലയേൽക്കും
Wednesday, May 4, 2016 12:49 PM IST
തിരുവനന്തപുരം: സംസ്‌ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി മുൻ ഡിജിപി വിൻസൻ എം. പോൾ നാളെ സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവനിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം മുൻപാകെ രാവിലെ ഒൻപതിനാണു സത്യപ്രതിജ്‌ഞ.

വിൻസൻ എം. പോളിന്റെ നിയമനം കഴിഞ്ഞ ദിവസം ഗവർണർ അംഗീകരിച്ചിരുന്നു. എന്നാൽ, വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക ഗവർണർ അംഗീകരിച്ചിട്ടില്ല. പരാതികൾ ലഭിച്ചതിനെത്തുടർന്ന് സർക്കാർ നൽകിയ പട്ടികയിൽ കൂടുതൽ വിശദീകരണം ചോദിച്ചു ഗവർണർ മടക്കിനൽകുകയായിരുന്നു. ഇതിനു വ്യക്‌തമായ മറുപടി സർക്കാർ നൽകാത്ത സാഹചര്യത്തിലാണു നിയമനത്തിന് അംഗീകാരം നൽകാത്തത്.


മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന സിബി മാത്യൂസ് വിരമിച്ചശേഷം വിവരാവകാശ കമ്മീഷനിൽ ആരുമില്ലാത്ത അവസ്‌ഥയാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.