ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യുവാക്കൾക്കു സൂര്യാഘാതമേറ്റു
Wednesday, May 4, 2016 12:49 PM IST
കടുത്തുരുത്തി: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യുവാവിനു സൂര്യാഘാതമേറ്റു. കെഎസ് പുരം കണ്ണന്തറയിൽ അനൂപിനാണു (27) സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചയോടെ കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷന് സമീപത്തു വച്ചായിരുന്നു സംഭവം. പുറത്തും കഴുത്തിനുമാണ് പൊള്ളലേറ്റത്.

കോതമംഗലം: കോട്ടപ്പടി തോളേലി പുന്നോർപ്പിള്ളിൽ സനു പി. തോമസിന് ഇന്നലെ ഉച്ചയ്ക്ക് മൂവാറ്റുപുഴ മേഖലയിലൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ സൂര്യാതപമേറ്റു. പുറത്ത് പൊള്ളലോടുകൂടിയ ചൊറിച്ചിൽ അനുഭവപ്പെട്ടു. വീട്ടിലെത്തിയപ്പോഴാണ് പൊള്ളലേറ്റതു ശ്രദ്ധയിൽപ്പെട്ടത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കോതമംഗലം ജീവ മിൽക്കിന്റെ മാർക്കറ്റിംഗ് മാനേജരാണ് സനു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.