സ്ഫോടക വസ്തുക്കൾ മോഷ്‌ടിച്ച കേസ്: പ്രതിയെ കസ്റ്റഡിയിൽ വിട്ടു
Thursday, May 5, 2016 12:33 PM IST
കൊച്ചി: പെരുമ്പാവൂരിൽനിന്ന് സ്ഫോടക വസ്തുക്കൾ മോഷ്‌ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. കളമശേരി കേസുമായി ബന്ധപ്പെട്ട് എൻഐഎ കഴിഞ്ഞ മാസം അറസ്റ്റുചെയ്ത ആലുവ പറവൂർ വെടിമറ സ്വദേശി അനൂപിനെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഒരു ദിവസത്തേക്ക് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇന്നു രാവിലെ 11 മുതൽ നാളെ രാവിലെ 11 വരെയാണു ജഡ്ജി ആർ.നാരായണ പിഷാരടി കസ്റ്റഡി അനുവദിച്ചത്. 2007ലാണ് പെരുമ്പാവൂർ ഇരിങ്ങോൾ വൈദ്യശാലപ്പടിയിലെ കടയിൽനിന്ന് അമോണിയം നൈട്രേറ്റും മറ്റ് വസ്തുക്കളും മോഷ്‌ടിച്ചത്. അനൂപ് തെൻറ ഓട്ടോറിക്ഷയിൽ കടത്തികൊണ്ടുപോയ സ്ഫോടക വസ്തുക്കളുപയോഗിച്ചാണ് ബംഗളൂരുവിൽ സ്ഫോടനം നടത്തിയതെന്ന് ആരോപണമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.