ബംഗാളികളുടെ മക്കൾക്കു പഠിക്കാൻ കേരളത്തിൽ സ്കൂൾ തുടങ്ങുന്നു
Thursday, May 5, 2016 12:33 PM IST
തിരുവനന്തപുരം: അന്യസംസ്‌ഥാന തൊഴിലാളികളുടെ കുട്ടികൾക്കായി ബംഗാളി, ഹിന്ദി ഭാഷകൾ പാഠ്യപദ്ധതിയാക്കി കേരളത്തിൽ സ്കൂൾ തുടങ്ങുന്നു. സ്വാമി ചിന്മയാനന്ദന്റെ 100–ാം ജയന്തിയോടനുബന്ധിച്ച് സ്കൂൾ ഓഫ് ഭഗവത് ഗീതയുടെ വിവിധ പരിപാടികളുടെ ഭാഗമായാണ് സ്കൂൾ തുടങ്ങുന്നത്. അവഗണന നേരിടുന്ന അന്യസംസ്‌ഥാനക്കാരു ടെ മക്കളുടെ ഉന്നമനത്തിനായി ഈ അധ്യയന വർഷം തന്നെ തിരുവന ന്തപുരം ജില്ലയിൽ സ്കൂൾ ആരംഭിക്കുമെന്ന് സ്കൂൾ ഓഫ് ഭഗവത്ഗീത ഡയറക്ടർ സ്വാമി സന്ദീപാനന്ദ ഗിരി പത്രസമ്മേളനത്തിൽ അറിയിച്ചു.


ചിന്മയ ജന്മദിനമായ മേയ് എട്ടിന് തിരുവനന്തപുരം ടാഗോർ തിയേറ്ററി ൽ നടക്കുന്ന നാടകപ്രദർശനത്തോടെയാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ജയന്തി ആഘോഷ പരി പാടികൾക്ക് തുടക്കമാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.