പിണറായി വിജയൻ കണ്ണൂരിലെ മുഖാമുഖവും ഒഴിവാക്കി
പിണറായി വിജയൻ കണ്ണൂരിലെ മുഖാമുഖവും ഒഴിവാക്കി
Thursday, May 5, 2016 12:43 PM IST
കണ്ണൂർ: സിപിഎം പോളിറ്റ് ബ്യൂ റോ അംഗം പിണറായി വിജയൻ കണ്ണൂർ പ്രസ് ക്ലബിലെ മുഖാമുഖം പരിപാടിയും റദ്ദാക്കി. മറ്റു ജില്ലക ളിലെ പ്രചാരണ പര്യടനത്തിനുശേഷം ഇന്നലെ കണ്ണൂരിലെത്തിയ പിണറായി മുഖാമുഖത്തിനു നേ രത്തെ സമ്മതിച്ചിരുന്നതാണ്.

എന്നാൽ, തിരക്കുണ്ടെന്നു പറഞ്ഞു പരിപാടി ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരത്തും കൊല്ലത്തും നടത്തിയ മുഖാമുഖം പരിപാടിയിൽ വി.എസ്. അച്യുതാനന്ദനെതിരേ നടത്തിയ പരാമർശങ്ങൾ വിവാദമായതിനുശേഷം പിണറായി പിന്നീടു മാധ്യമപ്രവർത്തകരുമായി മുഖാമുഖം നടത്തിയിട്ടില്ല.

വി.എസിന്റെ പാർട്ടിവിരുദ്ധ മാനസികാവസ്‌ഥ മാറിയിട്ടില്ലെന്ന രീതിയിലുള്ള പിണറായിയുടെ പ്രസ്താവനയാണു വിവാദമായത്. പിണറായിക്കു മറുപടിയായി ‘നേതാക്കൾ വാക്കുകൾ സൂക്ഷിച്ചു പ്രയോഗിക്കണ’മെന്ന രീതിയിൽ വി.എസും പ്രതികരിച്ചിരുന്നു. പിന്നീട് ഇരുനേതാക്കളും വിശദീകരണങ്ങൾ നൽകിയെങ്കിലും സിപിഎമ്മിൽ ഇപ്പോഴും വിഭാഗീയത ശക്‌തമാണെന്ന പ്രചാരണമുണ്ടായി.


മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞുകൊണ്ടിരുന്നാൽ പ്രശ്നം കൂടുതൽ വഷളാകുമെന്ന വിലയിരുത്തലിലാണു മുഖാമുഖങ്ങൾ പിന്നീട് ഒഴിവാക്കിയതെന്നാണു സൂചന. വി.എസ്. അച്യുതാനന്ദനും മാധ്യമ പ്രവർത്തകരുമായുള്ള മുഖാമുഖങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.