കളമശേരി ബസ് കത്തിക്കൽ: വിചാരണ നടപടികൾ നാളെ ആരംഭിക്കും
Thursday, May 5, 2016 12:53 PM IST
കൊച്ചി: കളമശേരിയിൽ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് തട്ടിയെടുത്തു കത്തിച്ച കേസിലെ വിചാരണ നടപടികൾ നാളെ ആരംഭിക്കും. നിരവധി തീവ്രവാദ കേസുകളിൽ പ്രതിയായ തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. മഅദനിയുടെ ഭാര്യ സൂഫിയ മഅദനി കേസിലെ 10–ാം പ്രതിയാണ്.

പിടിയിലായ പ്രതികൾക്കെതിരേ കോടതി നാളെ കുറ്റം ചുമത്തും. ഇതിനുശേഷമാവും വിചാരണ നടപടികളിലേക്ക് കടക്കുക. 2005 സെപ്റ്റംബർ ഒമ്പതിന് എറണാകുളത്തുനിന്ന് സേലത്തേക്ക് പോവുകയായിരുന്ന ബസ് തട്ടിയെടുത്തു കത്തിച്ചെന്നാണ് കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.