ട്രഷറികളിൽ കോർ ബാങ്കിംഗ് സംവിധാനം
Friday, May 6, 2016 11:20 AM IST
തിരുവനന്തപുരം: ട്രഷറികളിൽ കോർ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തി സർക്കാർ ഉത്തരവായി. ഈ സംവിധാനത്തിലൂടെ ട്രഷറിയിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉളള ഇടപാടുകൾക്ക് സംസ്‌ഥാനത്തെ ഏത് ട്രഷറിയിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും. ഇന്റഗ്രേറ്റഡ് ഫിനാൻസ് മാനേജ്മെന്റ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെയും ട്രഷറി സേവിംഗ് ബാങ്ക് സംവിധാനത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും ഉയർത്തുന്നതിന്റെയും ഭാഗമായാണ് നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.