ഗാന്ധിദർശൻ പുരസ്കാരം
Friday, May 6, 2016 11:20 AM IST
കോട്ടയം: മീഡിയാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഗ്ലോബൽ ഗാന്ധി ഫൗണ്ടേഷനും സംഘടിപ്പിക്കുന്ന ഗാന്ധിദർശൻ പുരസ്കാര സമർപ്പണവും പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും തിങ്കളാഴ്ച വൈകുന്നേരം ആറിന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ജസ്റ്റീസ് കെ.ടി. തോമസ് പുരസ്കാരസമർപ്പണം നിർവഹിക്കും. ജർമൻ സാമൂഹ്യപ്രവർത്തക സാബ്രിയേ ടെൻബർക്കൻ, നടൻ മമ്മൂട്ടി, ഡോ.ഹസൻ കുഞ്ഞി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും. പദ്മശ്രീ പി.ഗോപിനാഥൻ നായർ പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം നിർവഹിക്കും. ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ ജസ്റ്റീസ് ഡി.ശ്രീദേവി അധ്യക്ഷതവഹിക്കും. സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വി, ഡോ.പി.ആർ.സോന, ബേബി മാത്യു സോമതീരം, കായിക്കര ബാബുരാജൻ വി. പൊഴിയൂർ, ജേക്കബ് കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗി ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.