മലങ്കര ഓർത്തഡോക്സ് സഭ മെഡിക്കൽ ഫോറം യോഗം പരുമലയിൽ 22ന്
Friday, May 6, 2016 11:20 AM IST
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങളായ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മറ്റുളളവർ എന്നിവരെ ഉൾപ്പെടുത്തി സഭാ മാനവശാക്‌തീകരണ വിഭാഗത്തിന്റെ ചുമതലയിൽ ആരംഭിച്ച ഓർത്തഡോക്സ് മെഡിക്കൽ ഫോറത്തിന്റെ യോഗം 22നു ഉച്ചകഴിഞ്ഞു മൂന്നിനു പരുമല സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കും. സഭ ഇക്കൊല്ലം നടപ്പാക്കുന്ന ‘സമഗ്ര സൗഖ്യ‘ എന്ന സൗഖ്യദാന ശൂശ്രൂഷയുടെ വിവിധ മാനങ്ങൾ സംബന്ധിച്ചു പഠനങ്ങളും കർമപദ്ധതിയും യോഗത്തിൽ അവതരിപ്പിക്കും. 0481–257 2800, 9496155461.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.