മാത്യൂസ് കാക്കൂരാൻ യൂണിവൈ കേരള റീജണൽ ചെയർമാൻ
മാത്യൂസ് കാക്കൂരാൻ യൂണിവൈ കേരള റീജണൽ ചെയർമാൻ
Friday, May 6, 2016 11:20 AM IST
കൊച്ചി: വൈഎംസിഎയുടെ സർവകലാശാല വിദ്യാർഥി വിഭാഗമായ യൂണിവൈയുടെ കേരളാ റീജണൽ ചെയർമാനായി മാത്യൂസ് കാക്കൂരാൻ (പെരുമ്പാവൂർ) തെരഞ്ഞെടുക്കപ്പെട്ടു. പെരുമ്പാവൂർ വൈഎംസിഎ അംഗമായ ഇദ്ദേഹം തുരുത്തിപ്പള്ളി സെന്റ് മേരീസ് കോളജിലെ ബിബിഎ വിദ്യാർഥിയും യൂണിവൈയുടെ മുൻ സംസ്‌ഥാന ഓർഗനൈസിംഗ് സെക്രട്ടറിയുമാണ്. വൈസ് ചെയർമാൻമാരായി ജോർജി മാത്യു (പന്തളം), പ്രവീൺ ഷാജി (തൃശൂർ), സോനു ഡി. ഡാനിയേൽ (മൈനാഗപ്പള്ളി) എന്നിവരെയും, ജനറൽ സെക്രട്ടറിയായി അരുൺ സെബാസ്റ്റ്യൻ (ചെമ്പേരി, കണ്ണൂർ), ജോയിന്റ് സെക്രട്ടറിയായി ഷിജിൻ ഏബ്രഹാം (വെൺമണി), ഓർഗനൈസിംഗ് സെക്രട്ടറിമാരായി അരുൺ ജോർജ് ജോസഫ് (പാലാ), ഡെന്നിസ് കുര്യൻ (അയ്യപ്പൻകോവിൽ), ജോബിൻ ജോസഫ് (അയർക്കുന്നം), ബ്ലസൻ കെ. ജെയിംസ് (കൊട്ടിയൂർ, കണ്ണൂർ) എന്നിവരെയും തെരഞ്ഞെടുത്തു.


മുൻ സംസ്‌ഥാന ചെയർപേഴ്സൺ സാന്ദ്രാ റോസ് തോമസിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക സമ്മേളനം യൂണിവൈ ദേശീയ ചെയർമാൻ നിമേഷ് തോമസ് കോവിലകം ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന വർക്കിംഗ് ചെയർമാൻ ഡോ. മാമ്മൻ സഖറിയ, യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസഫ് നെല്ലിനിക്കൻ, യൂത്ത് ഫോറം ദേശീയ കൺവീനർ എൽദോ ജോർജ് വർഗീസ്, അഡ്വ. മനോജ് തെക്കേടം എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.