തൃപ്പൂണിത്തുറയിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹർജി
Friday, May 6, 2016 11:29 AM IST
കൊച്ചി: തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിൽ സമാധാനപരമായ തെരഞ്ഞെടുപ്പു നടത്താൻ പോലീസ് സംരക്ഷണം തേടി യുഡിഎഫ് സ്‌ഥാനാർഥി കെ. ബാബുവിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ആർ. വേണുഗോപാൽ നൽകിയ ഹർജിയിൽ ജസ്റ്റീസ് എ.എം. ഷെഫീഖ്, ജസ്റ്റീസ് കെ. ഹരിലാൽ എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട് ആരാഞ്ഞു.

എറണാകുളം ജില്ലയ്ക്കു പുറത്തുള്ള അപരിചിതരും മറ്റും മണ്ഡലത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ തങ്ങുന്നുണ്ടെന്നും ക്രമസമാധാന പ്രശ്നങ്ങൾക്കു വഴിയൊരുക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. കെ. ബാബുവിനെതിരേ അപകീർത്തികരവും വ്യാജവുമായ ആരോപണങ്ങൾ ഉൾപ്പെടുത്തി പോസ്റ്ററുകൾ പതിക്കാൻ ചിലർ ശ്രമിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റകരമായ ഇത്തരം ശ്രമങ്ങൾ മണ്ഡലത്തിൽ നടക്കുന്നുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.