പകർപ്പവകാശ ലംഘനം: നടപടിക്കു കോടതി നിർദേശം
Friday, May 6, 2016 11:29 AM IST
തലശേരി: പകർപ്പവകാശ ലംഘനത്തിനു സംവിധായകൻ ശ്യാമപ്രസാദ്, എഴുത്തുകാരി കെ.ആർ. മീര, ഡിസി ബുക്സ് ഉടമ രവി ഡി.സി എന്നിവർക്കെതിരേ ക്രിമിനൽ ചട്ടപ്രകാരം നടപടി സ്വീകരിക്കാൻ കോടതി നിർദേശം. അന്തരിച്ച പ്രശസ്ത പരിഭാഷകൻ എം.പി. കുമാരൻ ബംഗാളി ഭാഷയിൽനിന്നു പരിഭാഷപ്പെടുത്തിയ സുനിൽ ഗംഗോപാധ്യായയുടെ ‘ഹീരക് ദീപ്തി’ എന്ന നോവൽ ഉപയോഗിച്ച് ‘ഒരേ കടൽ’ എന്ന സിനിമ നിർമിക്കുകയും പിന്നീട് ശ്യാമപ്രസാദും കെ.ആർ. മീരയും ചേർന്നെഴുതിയ തിരക്കഥ ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നാണു പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.