മഞ്ഞനാനിക്കൽ കുടുംബയോഗം ഇന്ന്
Friday, May 6, 2016 11:29 AM IST
വെളിച്ചിയാനി: മഞ്ഞനാനിക്കൽ കുടുംബയോഗത്തിന്റെ പതിനഞ്ചാമത് വാർഷിക പൊതുയോഗം ഇന്ന് വെളിച്ചിയാനി ചോറ്റി മഞ്ഞനാനിക്കൽ എം.ജെ. ജോസഫിന്റെ (ഔസേപ്പച്ചൻ) വസതിയിൽ നടക്കും. രാവിലെ ഒമ്പതിന് വെളിച്ചിയാനി സെന്റ് തോമസ് പള്ളിയിൽ ദിവ്യബലിയെത്തുടർന്നാണ് പൊതുയോഗം. കുടുംബയോഗം പ്രസിഡന്റ് എം.ജെ.തോമസിന്റെ അധ്യക്ഷതയിൽ 10ന് ചേരുന്ന യോഗം വെളിച്ചിയാനി സെന്റ് തോമസ് പള്ളി വികാരി ഫാ.ജോസ് മാത്യു പറപ്പള്ളിൽ ഉദ്ഘാടനം ചെയ്യും. ഫാ.ജോസഫ് മഞ്ഞനാനിക്കൽ സിഎംഐ, റവ.ഡോ.കുര്യൻ തോമസ് വരയൻകുന്നേൽ, ഫാ.ജോബി മഞ്ഞനാനിക്കൽ, സിസ്റ്റർ ജോളി മരിയ സിഎസ്എൻ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.


പാറത്തോട് ഗ്രാമപഞ്ചായത്ത് മെംബർ ഡയസ് കോക്കാട്ട്, ശങ്കരപുരി മഹാകുടുംബയോഗം പ്രസിഡന്റ് പി.എം.ജോസഫ് പട്ടരുമഠം എന്നിവർ ആശംസകൾ അർപ്പിക്കും. കുടുംബയോഗം അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള സ്കോളർഷിപ്പുകൾ യോഗത്തിൽ വിതരണം ചെയ്യും. ബേബിച്ചൻ മഞ്ഞനാനിക്കൽ സ്വാഗതവും എബിസൺ കുര്യാക്കോസ് നന്ദിയും പറയും. തുടർന്ന് സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും. മുഴുവൻ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് രക്ഷാധികാരി ഫാ.ജോസഫ് മഞ്ഞനാനിക്കൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.