അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കണമെന്ന്
Friday, May 6, 2016 11:29 AM IST
കോട്ടയം: കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ ജോലിചെയ്യുന്ന മുഴുവൻ അധ്യാപകരെയും സംരക്ഷിക്കണമെന്നും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ സംരക്ഷണാനുകൂല്യങ്ങളും നിലനിർത്തണമെന്നും കെഎസ്ടിഎഫ് നേതൃയോഗം.

പുതിയ തസ്തികാ നിർണയം പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് അധ്യാപകർ പുറത്തുപോകേണ്ട സാഹചര്യമാണുള്ളത്.

നാലും അഞ്ചും വർഷമായി ജോലിചെയ്യുന്ന അധ്യാപകർക്ക് ശമ്പളം ലഭിക്കാത്ത അവസ്‌ഥയ്ക്ക് നാളിതുവരെ പരിഹാരം ഉണ്ടായിട്ടില്ലെന്നതിനു പുറമേ 20 വർഷത്തിനുമേൽ സർവീസുള്ള അധ്യാപകർവരെ പുറത്തുപോകേണ്ടി വരുന്ന സാഹചര്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഓഫ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ മുന്നിൽ ഇന്നു നടക്കുന്ന കൂട്ടധർണയിൽ കെഎസ്ടിഎഫും പങ്കാളിയാകാൻ യോഗം തീരുമാനിച്ചു.


സംസ്‌ഥാന പ്രസിഡന്റ് ജയിംസ് കുര്യൻ അധ്യക്ഷതവഹിച്ചു. ടി.എം. ജോസഫ്, കെ.പ്രദീപ്കുമാർ, ജോസഫ് കെ. നെല്ലുവേലി, സിജു മാമ്മച്ചൻ, ജേക്കബ് കുറ്റിയിൽ, സാബു കുര്യൻ, പി.മുഹമ്മദാലി, ജോസഫ് മാത്യു, വി.പി. സുരേഷ്, കെ.ആർ. സാലു, ജോസ് ജോസഫ്, ജോസ് ഞാവള്ളി, ജോസഫ് ടി. മാത്യു, ബിജു എം.കെ., റോബിൻസ് കെ.തോമസ്, സജിത് പി.ജോസ്, സിബിച്ചൻ മുക്കാടൻ, ഏബ്രഹാം കുര്യൻ, ഷാജു ചെറിയാൻ, റോയി ജോസഫ്, പി.സി. ജോബി, ബിനോ ആന്റണി, ജോഷി ജോസഫ്, കരോൾ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.