ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് അവാർഡ്
Friday, May 6, 2016 11:29 AM IST
കോട്ടയം: വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് തീർഥാടനകേന്ദ്രമായ പൊൻപള്ളി പള്ളി ഏർപ്പെടുത്തിയ രണ്ടാമത് പെരുമ്പള്ളി മാർ ഗ്രിഗോറിയോസ് അവാർഡിന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത (തീരം ഡയറക്ടർ) അർഹനായി. 10,001 രൂപയും പെരുമ്പള്ളി മാർ ഗ്രിഗോറിയോസ് മംഗളപത്രവും അടങ്ങുന്നതാണ് അവാർഡ്.

ഭിന്നശേഷിയുള്ളവരെ പരിശീലിപ്പിക്കുന്ന തീരം ഡയറക്ടറായി ശുശ്രൂഷചെയ്യുന്ന ഇദ്ദേഹം യാക്കോബായ സഭയുടെ നിരണം ഭദ്രാസനത്തിന്റെ ചുമതലവഹിക്കുന്നു.

പൊൻപള്ളി തിരുനാളിനോടനുബന്ധിച്ചു പത്തിന് വിശുദ്ധ കുർബാനയെത്തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ഡോ.മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത അവാർഡ് സമ്മാ നിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.