പാനൂരിൽ വീടിന്റെ വാതിൽ തകർത്ത് 15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം
Friday, May 6, 2016 11:45 AM IST
പാനൂർ: പാനൂരിനു സമീപം പാത്തിപ്പാലത്ത് വീടിന്റെ വാതിൽ തകർ ത്ത് അകത്തുകയറി 15 വയസുകാ രിയെ പീഡിപ്പിക്കാൻ ശ്രമം. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

പാത്തിപ്പാലത്തെ ഒരു വീടിന്റെ ടെറസിനു മുകളിലെ വാതിൽ തകർത്താണ് പ്രതി അകത്തുകടന്നത്. വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്ര മിക്കുന്നതിനിടയിൽ വീട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. ചെണ്ടയാട് കുനുമ്മൽ കനാലിന് സമീപത്തെ ശ്യാംജിത്താ(22)ണ് പ്രതിയെന്നും ഇയാൾ നിരവധി കേസി ൽ പ്രതിയാണെന്നും പാനൂർ പോലീ സ് പറഞ്ഞു. ഇയാൾക്കെതിരേ കുട്ടികൾക്കെതിരായ ലൈംഗിക നിരോധന നിയമ പ്രകാരം (പോസ്കോ) കേസെടുത്തു. പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.


കഴിഞ്ഞദിവസം ചെണ്ടയാട് കുനുമ്മലിൽ സിപിഎം–ബിജെപി സംഘർഷത്തിനിടെ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിൽ പ്രതിയാണിയാൾ. ഏ താനും ദിവസം മുമ്പ് കുട്ടിയെ ശല്യംചെയ്തതിന് ഇയാൾക്കെതിരേ പാനൂർ പോലീസിൽ പിതാവ് പരാതി നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.