ശരദ് പവാർ 10 മുതൽ 12 വരെ കേരളത്തിൽ
Friday, May 6, 2016 11:45 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണാർഥം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ പത്തിനു രാത്രിയിൽ കേരളത്തിലെത്തും. 11നു വൈകുന്നേരം നാലിനു കുട്ടനാട്ടിലും 6.30നു പാലായിലും നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കും.

12നു രാവിലെ മലപ്പുറം കോട്ടയ്ക്കലിലും വൈകുന്നേരം അഞ്ചിന് എലത്തൂരിലും ഏഴിന് കോഴിക്കോട് സൗത്ത്– നോർത്ത് മണ്ഡലങ്ങളിലും നടക്കുന്ന യോഗങ്ങളിലും പവാർ പങ്കെടുക്കുമെന്നു സംസ്‌ഥാന വൈസ് പ്രസിഡന്റ് വർക്കല രവികുമാർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.