ഉദ്ഘാടനം മാത്രം അതിവേഗം: കേന്ദ്രമന്ത്രി അനന്ത്കുമാർ
ഉദ്ഘാടനം മാത്രം അതിവേഗം: കേന്ദ്രമന്ത്രി അനന്ത്കുമാർ
Friday, May 6, 2016 11:54 AM IST
കൊച്ചി: യുഡിഎഫ് സർക്കാർ ഉദ്ഘാടനം മാത്രമാണ് അതിവേഗം നടത്തുന്നതെന്നും വികസനം ബഹുദൂരം അകലെയാണെന്നും കേന്ദ്രമന്ത്രി അനന്ത്കുമാർ. വികസനത്തിനായി എൻഡിഎ സ്‌ഥാനാർഥികൾ ജയിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

തൃപ്പൂണിത്തുറയിലെ ബിജെപി സ്‌ഥാനാർഥി പ്രഫ. തുറവൂർ വിശ്വംഭരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം യുവാക്കളുമായുള്ള ആശയ വിനിമയ, സംവാദ പരിപാടിയിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കേന്ദ്രസർക്കാരിൽ കേരളത്തിൽനിന്ന് എട്ട് മന്ത്രിമാർ ഉണ്ടായിട്ടും ഒരു വികസന പ്രവർത്തനവും സംസ്‌ഥാനത്ത് ഉണ്ടായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.