70 മണ്ഡലങ്ങളിൽ കോൺഗ്രസ്–ബിജെപി ധാരണ: കോടിയേരി
70 മണ്ഡലങ്ങളിൽ കോൺഗ്രസ്–ബിജെപി ധാരണ: കോടിയേരി
Friday, May 6, 2016 11:54 AM IST
ആലപ്പുഴ: സംസ്‌ഥാനത്തെ എഴുപതോളം മണ്ഡലങ്ങളിൽ കോൺഗ്രസ്–ബിജെപി, ബിഡിജെഎസ് രഹസ്യധാരണയെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ചില മണ്ഡലങ്ങളിൽ പരസ്യമായിത്തന്നെ ബിഡിജെഎസ് കോൺഗ്രസ് സ്‌ഥാനാർഥികൾക്കായി രംഗത്തിറങ്ങിയിരിക്കുകയാണ്. തൃപ്പൂണിത്തുറ, കോന്നി മണ്ഡലങ്ങൾ ഇതിന്റെ തെളിവാണ്. 1991 ആവർത്തിക്കാനുള്ള നീക്കമാണു കോൺഗ്രസ് നടത്തുന്നത്. ഇതു വിജയിക്കില്ല.

ആലപ്പുഴ ജില്ലയിൽ കായംകുളം, ഹരിപ്പാട് മണ്ഡലങ്ങളിൽ ദുർബല സ്‌ഥാനാർഥികളെ നിർത്തി കോൺഗ്രസിനെ എൻഡിഎ സഹായിക്കുകയാണ്. ഇതിനു പ്രതിഫലമായി കുട്ടനാട്ടി ലെ എൻഡിഎ സ്‌ഥാനാർഥി യെ തിരിച്ചും സഹായിക്കുകയാണെ ന്നും കോടിയേരി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.