വെള്ളാപ്പള്ളിക്ക് എൻഡിഎ ഹെലികോപ്റ്റർ അനുവദിച്ചു
വെള്ളാപ്പള്ളിക്ക് എൻഡിഎ ഹെലികോപ്റ്റർ അനുവദിച്ചു
Friday, May 6, 2016 12:06 PM IST
ചേർത്തല: തെരഞ്ഞെടുപ്പു പ്രചാരണത്തിന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എൻഡിഎ നേതൃത്വം ഹെലികോപ്റ്റർ അനുവദിച്ചു. ഇന്നലെ രാവിലെ ബത്തേരിയിലെ പ്രചാരണസ്‌ഥലത്തേക്ക് വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേർത്തല എസ്എൻ കോളജ് ഗ്രൗണ്ടിൽനിന്നും ഹെലികോപ്റ്ററിൽ ആദ്യ യാത്ര നടത്തി. ആദ്യം ബത്തേരിയിലും പിന്നീട് പാലക്കാട് പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിലും പങ്കെടുത്തു.


ദളിത് വിദ്യാർഥിനി ജിഷ കൊലക്കേസ് അന്വേഷണത്തിൽ പോലീസിനു വീഴ്ച സംഭവിച്ചതായും ഉത്തരേന്ത്യയിലായിരുന്നെങ്കിൽ രാജ്യം കത്തിയേനെയെന്നും വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എൻഡിഎ കേരളത്തിൽ വലിയ ശക്‌തിയായി മാറിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.