വേനൽമഴ; കമ്മി 62 ശതമാനം
Friday, May 6, 2016 12:06 PM IST
കോട്ടയം: സംസ്‌ഥാനത്തു വേനൽമഴയിലെ കമ്മി വർധിച്ച് 62 ശതമാനമായി. മേയ് നാലിനവസാനിച്ച ആഴ്ചയിൽ പെയ്യേണ്ടതിന്റെ 20 ശതമാനം മാത്രം ലഭിച്ചതിന്റെ സാഹചര്യത്തിലാണിത്. കാസർഗോഡ്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഇതേ ആഴ്ച ഒരു തുള്ളി മഴപോലും ലഭിച്ചില്ല. മലപ്പുറത്തും പാലക്കാട്ടും അര മില്ലിമീറ്ററിലും താഴെയായിരുന്നു മഴ.

മാർച്ച് ഒന്നു മുതൽ മേയ് നാലുവരെ കാസർഗോഡ് ജില്ലയിൽ ലഭിച്ച മഴ ഒരു മില്ലിമീറ്ററിന്റെ പത്തിലൊന്നു മാത്രം. കണ്ണൂരിൽ 5.1 മില്ലിമീറ്റർ, മലപ്പുറത്ത് 6.6 മില്ലിമീറ്റർ. പാലക്കാട് 8.3 മില്ലിമീറ്റർ എന്നിങ്ങനെയാണ് ലഭിച്ച മഴ.


കാസർഗോഡ് ജില്ലയിലെ മഴ കമ്മി 99 ശതമാനം. മറ്റു ജില്ലകളിലെ കമ്മി ശതമാനം: കണ്ണൂർ 94, കോഴിക്കോട് 68, വയനാട് 62, മലപ്പുറം 94, പാലക്കാട് 94, തൃശൂർ 62, എറണാകുളം 64, ഇടുക്കി 69, കോട്ടയം 23, പത്തനംതിട്ട 30, ആലപ്പുഴ 61, കൊല്ലം 51, തിരുവനന്തപുരം 53.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.