ജിഷ വധം: സംശയം നാലു പേരിൽ
ജിഷ വധം: സംശയം നാലു പേരിൽ
Friday, May 6, 2016 12:27 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയുടെ കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണെന്ന് എഡിജിപി കെ. പത്മകുമാർ. ആലുവ പോലീസ് ക്ലബ്ബിൽ അന്വേഷണ ഉദ്യോഗസ്‌ഥരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. പ്രതിയെക്കുറിച്ച് വ്യക്‌തമായ ധാരണ ലഭിച്ചിട്ടുണ്ട്. ജിഷയ്ക്കു പരിചയമുള്ള വ്യക്‌തിയാണു പ്രതിയെന്നും ഉടൻതന്നെ ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും എഡിജിപി പറഞ്ഞു.

ജിഷയുടെ അയൽവാസിയായ ബസ് ജീവനക്കാരനെയും ഇയാളുടെ സുഹൃത്തിനെയും ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റൊരാളെയും പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. ഇതോടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇതര സംസ്‌ഥാന തൊഴിലാളികൾ അടക്കം ആറുപേരെയാണ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നത്. പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്ന സംഘം വിവിധ സ്റ്റേഷനുകളിലാണ് ചോദ്യം ചെയ്യൽ നടത്തുന്നത്. ഇവരിൽനിന്നു നിർണായക തെളിവുകൾ ലഭിച്ചതായി പോലീസ് പറയുന്നു. ഒരാൾ തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ് ഇപ്പോഴും നിൽക്കുന്നത്. എഡിജിപി കെ. പത്മകുമാർ ഇന്നലെയും ഈ നിഗമനം മാധ്യമങ്ങളുമായി പങ്കുവച്ചു. ജിഷയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം ഡിജിപി ടി.പി. സെൻകുമാർ, ഇന്റലിജൻസ് മേധാവി എ. ഹേമചന്ദ്രൻ തുടങ്ങിയവർ പെരുമ്പാവൂരിൽ എത്തി കൊല നടന്ന വീട് പരിശോധിച്ചു.


<ആ>ജിഷ വധം: സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കും: രാജ്നാഥ്സിംഗ്

<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ7ൃമഷിമറ.ഷുഴ മഹശഴി=ഹലളേ>
ശാസ്താംകോട്ട: കേരളത്തിൽ എൻഡിഎ സഖ്യം അധികാരത്തിൽ വന്നാൽ പെരുമ്പാവൂരിൽ കൊലചെയ്ത ജിഷയുടെ മരണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ്. കുന്നത്തൂർ, കരുനാഗപ്പള്ളി നിയോജകമണ്ഡലം എൻഡിഎ സ്‌ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഭരണിക്കാവിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇടത്, വലത് മുന്നണികൾ കേരളത്തെ ഫുട്ബോൾ കോർട്ടാക്കി മാറ്റിയിരിക്കുകയാണ്. ചിലപ്പോൾ പന്ത് ഇടതിന്റെ കൈയിൽ, മറ്റു ചിലപ്പോൾ വലതിന്റെ കൈയിൽ. കേരളത്തെ വികസനത്തിന്റെ പാതയിലേക്കു നയിക്കാൻ ഇരുകൂട്ടർക്കും കഴിഞ്ഞില്ല. ജിഷയുടെ മരണത്തിൽപോലും യുഡിഎഫിനും എൽഡിഎഫിനും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. അച്യുതാനന്ദൻ പറയുന്നതു വിശ്വസിക്കാൻ കഴിയില്ല. കിളിരൂരിലെ പെൺകുട്ടി കൊല്ലപ്പെട്ടപ്പോൾ അച്യുതാനന്ദൻ പറഞ്ഞു ഒരു വിഐപി ഉണ്ടെന്നും താൻ അധികാരത്തിൽ വന്നാൽ അതു വെളിപ്പെടുത്തുമെന്നും. എന്നാൽ, 2006ൽ മുഖ്യമന്ത്രിയായ അച്യുതാനന്ദൻ വിഐപി ആരെന്നു വെളിപ്പെടുത്തുകയോ കേസ് അന്വേഷിപ്പിക്കുകയോ ചെയ്തില്ല.

യുഡിഎഫ് നടത്തിയ അഴിമതിക്കെതിരേ ഒന്നും ചെയ്യാനും എൽഡിഎഫിന് കഴിഞ്ഞിട്ടില്ല. യുഡിഎഫ് ഭരണകാലത്ത് വായുവിലും വെള്ളത്തിലും മണ്ണിലും ഹെലികോപ്റ്ററിലും അഴിമതിയാണ്. ഇതിനെതിരേയൊന്നും പ്രതികരിക്കാൻ എൽഡിഎഫിന് കഴിഞ്ഞിട്ടില്ല.

കേരളത്തിന്റെ വികസനത്തിനായി ഒരു മാസ്റ്റർപ്ലാൻ തയാറാക്കണം. ഇതിലൂടെ നടപ്പിലാക്കുന്ന പദ്ധതിപ്രകാരം തൊഴിൽ മേഖല പുഷ്ഠിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വേദിയിലൊരുക്കിയ ജിഷയുടെ ഫോട്ടോയ്ക്കുമുന്നിൽ പുഷ്പാർച്ചനയും രാജ്നാഥ്സിംഗ് നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.


<ആ>ഇന്ന് കരിദിനം ആചരിക്കുന്നു


കൊച്ചി: ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ജസ്റ്റീസ് ഫോർ ജിഷ കൂട്ടായ്മ ഇന്ന് സംസ്‌ഥാനത്ത് കരിദിനമായി ആചരിക്കുന്നു. വൈകുന്നേരം നാലിന് വനിതാ സംഘടനകളും വിവിധ മേഖലയിലെ പ്രമുഖരും അണിനിരക്കുന്ന റാലി ആരംഭിക്കും.

കറുത്ത വസ്ത്രങ്ങളോ റിബ ണോ ധരിച്ച് സ്ത്രീപുരുഷ ഭേദ മന്യേ എല്ലാവരും പങ്കെടുക്കണമെന്ന് ജസ്റ്റീസ് ഫോർ ജിഷ കൂട്ടായ്മ പ്രോഗ്രാം ഓഫീസർ ഡിഫ്ന അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7025872538.


<ആ>കുറ്റവാളികൾക്ക് വധശിക്ഷ ഉറപ്പുവരുത്തണം: വി.എം. സുധീരൻ
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ7ൌറലലൃമി.ഷുഴ മഹശഴി=ഹലളേ>

കൊച്ചി: ജിഷ കേസിൽ കുറ്റവാളികളെ ഉടൻ കണ്ടെത്തി വധശിക്ഷ ഉറപ്പാക്കുന്നതരത്തിലുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ.

രാഷ്ട്രീയ സമരങ്ങളല്ല മറിച്ച് ആ കുടുംബത്തോടൊപ്പം നീതിക്കായി നിലകൊള്ളാനാണ് ശ്രമി ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമൂഹം ഒറ്റക്കെട്ടായി അതിനായി നിലകൊള്ളണം. സിപിഎം നടത്തു ന്ന രാപകൽ സമരം വിലപ്പോകിലെന്നും സുധീരൻ പറഞ്ഞു.

ഇന്നലെ രാവിലെ ആറോടെ പെരുമ്പാവൂർ താലൂക്കാശുപത്രിയിലെത്തിയ സുധീരൻ മാധ്യമങ്ങളുടെ കൂടുതൽ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാനാണു താനെത്തിയെതന്ന് സുധീരൻ പറഞ്ഞു. ഒന്നരമണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ച സുധീരൻ പൂർണവിവരങ്ങൾ അറിഞ്ഞതിനുശേഷമാണ് പുറത്തിറങ്ങിയത്.


<ആ>സിബിഐ അന്വേഷിക്കണമെന്ന് വനിതാ കമ്മീഷൻ

<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ7ഹമഹശവേമ.ഷുഴ മഹശഴി=ഹലളേ>
ന്യൂഡൽഹി: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ദേ ശീയ വനിതാ കമ്മീഷൻ. സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം ആ വശ്യപ്പെട്ട് കേന്ദ്രസർക്കാരിനു റിപ്പോർട്ട് നൽകുമെന്നും കമ്മീഷൻ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു.

കേരളത്തിൽ സ്ത്രീകൾക്കെ തിരേയുള്ള അതിക്രമങ്ങൾ വൻതോതിൽ വർധിച്ചിട്ടുണ്ട്. നാനൂറു ശതമാനം വർദ്ധനവാണ് സ്ത്രീകൾക്കെതിരേയുള്ള ആക്രമണങ്ങളിലുണ്ടായിരിക്കുന്നത്. കേസുമാ യി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രതെര ഞ്ഞെടുപ്പു കമ്മീഷനെ സമീപി ക്കുമെന്നും അവർ അറിയിച്ചു. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്റെ വിശദമായ റിപ്പോർട്ട്് ഉടൻ കേന്ദ്രസർക്കാരിനു സമർപ്പിക്കുമെന്നും ലളിത കുമാരമംഗലം അറിയിച്ചു.



<ആ>ഉദ്യോഗസ്‌ഥയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നു കോടിയേരി

<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ7സീറശ്യലൃശ.ഷുഴ മഹശഴി=ഹലളേ>
ആലപ്പുഴ: പെരുമ്പാവൂരിൽ ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം സംബന്ധിച്ചു പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

വനിതാ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണമെന്നും കൊടിയേരി ആവശ്യപ്പെട്ടു. ആലപ്പുഴ പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ല, മുൻ വിധിയോടെയുള്ള അന്വേഷണമാണു നടത്തുന്നത്. സൗമ്യ, നിലമ്പൂർ രാധ വധക്കേസുകളിൽ വനിതാ ഐപിഎസ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലെ അന്വേഷണസംഘം രൂപീകരിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. ഇത്തരം ഒരന്വേഷണ സംഘം രൂപീകരിക്കാൻ സർക്കാർ തയാറാകുന്നില്ല.

സാധാരണ നടപടിക്രമങ്ങളൊന്നും ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണങ്ങളിലും മറ്റു കാര്യങ്ങളിലും പോലീസ് സ്വീകരിച്ചിരുന്നില്ല. ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയില്ല. പോസ്റ്റുമോർട്ടം വീഡിയോയിൽ പകർത്തേണ്ടതായിരുന്നു അതും ഉണ്ടായില്ല. ആറിനുശേഷം മൃതദേഹങ്ങൾ സംസ്കരിക്കാത്ത ശ്മശാനത്തിൽ പോലീസിന്റെ നിർബന്ധം മൂലമാണു ജിഷയുടെ മൃതദേഹം സംസ്കരിച്ചത്.

മാതാവടക്കമുള്ളവർ സംസ്കരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും മൃതദേഹം കത്തിച്ചുകളയാൻ നേതൃത്വം നല്കിയ പോലീസ് ഉദ്യോഗസ്‌ഥനെതിരേ നടപടി സ്വീകരിക്കണം.

എന്തുകൊണ്ടാണ് ഇത്തരം നടപടിയുണ്ടായതെന്നു അന്വേഷിക്കുകയും വേണം. യഥാർഥത്തിൽ പോലീസ് അന്വേഷണം സങ്കീർണമാക്കാൻ കൂട്ടുനിൽക്കുകയാണുണ്ടായത്. ഇതെന്തിനുവേണ്ടിയായിരുന്നു എന്നതും അന്വേഷണ വിധേയമാക്കണം.

ഇത്തരത്തിലൊരു കൊലപാ തകം നടന്നാൽ ഇന്റലിജൻസ് മേധാവി ഇതുസംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തരമന്ത്രിക്കും ഒരു കോപ്പി മുഖ്യമന്ത്രിക്കും നല്കേണ്ടതാണ്. സംഭവം നടന്നതിന്റെ അടുത്ത ദിവസം മന്ത്രിക്ക് ഇത്തരത്തിൽ റിപ്പോർട്ട് ലഭിച്ചിരുന്നെന്നു വ്യക്‌തമാക്കണം. റിപ്പോർട്ട ലഭിച്ചില്ലെ ങ്കിൽ അതു ഗുരുതരവീഴ്ചയാണ്. റിപ്പോർട്ട് ലഭിച്ചിട്ടും നടപടി സ്വീകരിക്കാതിരിക്കുകയായിരുന്നോ എന്നും വ്യക്‌തമാക്കണം.

കേസന്വേഷണത്തിൽ പോലീസിനു സംഭവിച്ച വീഴ്ച ജനങ്ങളോടു തുറന്നു പറയാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയിൽ പ്രസ്ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജി. ഹരികൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. അഭിലാഷ് നന്ദിയും പറഞ്ഞു. സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി സജി ചെറിയാൻ എന്നിവരും കോടിയേരിക്കൊപ്പമുണ്ടാ യിരുന്നു.


<ആ>ജസ്റ്റീസ് ഫോർ ജിഷ സംഗമം നാളെ


കൊച്ചി: ജസ്റ്റീസ് ഫോർ ജിഷ സംഗ മം നാളെ പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സാമൂഹിക നീതി സാംസ്കാരിക കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.

ഈ കൊലപാതകം അധികാര ശക്‌തിക ളുടെ ഒത്താശയോടെയാണ് നടത്തിയതെന്നും മരണ ദിവസം തന്നെ ജിഷയുടെ മൃതശരീരം പോലീസ് അധികാരികളുടെ അറിവോടെ ദഹിപ്പിച്ച് തെളിവുകൾ പൂർണമായും നശിപ്പിച്ചത് സംശയാസ്പദമാണെ ന്നും ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ ഹൈക്കോടതി ജഡ്ജിയു ടെ നേതൃത്വത്തിൽ അന്വേഷണം നടത്തണം. കുറ്റവാളികളെ പിടികൂടുന്നതു വരെ ജസ്റ്റിസ് ഫോർ ജിഷ മൂവ്മെന്റ് രാജ്യവ്യാപകമാക്കാൻ നാളത്തെ കൂട്ടായ്മയിൽ പദ്ധതി തയാറാക്കുമെന്നും അവർ പറഞ്ഞു.

ഇ.പി. ജോസഫ്, എം.പി. ബാബുരാജ്, അജിതാ സാനു, കബനി വിനോദ്, തോമസ് മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


<ആ>അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹർജി


കൊച്ചി: ജിഷ വധക്കേസിൽ ശരിയായ അന്വേഷണം നടത്താൻ എറണാകുളം റേഞ്ച് ഐജിക്ക് നിർദേശം നൽകണമെന്നും ഇതുവരെയുള്ള അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്‌ഥർക്കെതിരേ നടപടിയെടുക്കാൻ ഡിജിപിക്കു നിർദേശം നൽകണമെന്നും കാണിച്ച് ജിഷയുടെ സഹപാഠിയായിരുന്ന കോടനാട് സ്വദേശി എം.എം. അജീഷ് ഹൈക്കോടതിയിൽ ഹർജി നൽകി.


<ആ>പോലീസ് നടപടികൾ ആരുടെ നിർദേശപ്രകാരമെന്നു പിണറായി വിജയൻ
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ7ുശിമൃമശ.ഷുഴ മഹശഴി=ഹലളേ>

കൊച്ചി: പെരുമ്പാവൂരിലെ ജിഷ കൊലചെയ്യപ്പെട്ട സംഭവത്തിൽ പോലീസ് അസാധാരണമായി പെരുമാറിയത് ആരുടെ നിർദേശ പ്രകാരമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറാ യി വിജയൻ.

കൊലയാളികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നും,വനിതാ പോലീ സ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണ ചുമതല ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് എൽഡി എഫിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലീസുകാർ ഇത് ചെയ്യില്ല. ഇതിനു പിന്നിൽ ഉന്നത പോലീസ് മേധാവികളുണ്ട്. അവർക്കു നിർദേശം നൽകിയത് മുഖ്യമന്ത്രിയാ ണോ ആഭ്യന്തരമന്ത്രിയാണോ എന്നു വ്യക്‌തമാക്ക ണം. കൊലപാത കം അന്വേഷിക്കുന്നതിൽ പോലീ സിനു വീഴ്ച്ചപറ്റി. ജിഷയുടെ ജീ വൻ എടുത്ത ആളെ പിടികൂടാനു ള്ള ജാഗ്രത കാട്ടുന്നതിനു പകരം പോലീസ് നടപടികൾ തെളിവ് നശിപ്പിക്കുന്നതരത്തിലായി മാറിയെന്നും പിണറായി ആരോപിച്ചു. സംഭവസ്‌ഥലത്ത്നിന്നു തെളിവുകൾ നശിക്കാതിരിക്കാൻ ഒരു നടപടിയും എടുത്തില്ല. നേരിയസൂചന പോലും നഷ്ടപ്പെടുത്തിക്കൂടാ എന്നതിനു പകരം എല്ലാ തെളിവുകളും ഇല്ലാതാവുന്നിടത്തേക്ക് കാര്യങ്ങൾ എത്തിച്ചു.

പോസ്റ്റ്മോർട്ടം ചെയ്യാൻ വൈകീട്ടാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അവിടെ സീനിയർ ഡോക്ടർ ഉണ്ടായില്ല. ഒരു പിജി വിദ്യാർഥിയെക്കൊണ്ട് പോസ്റ്റുമോർട്ടം നടത്തിച്ചു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിൽ കൊണ്ടുവന്ന് ചടങ്ങുകൾ കഴിഞ്ഞാണ് സംസ്കരിക്കുക. ഇവിടെ എന്തുകൊണ്ട് അതിൽ വീഴ്ച വരുത്തിയെന്നും അദ്ദേഹം ആരാഞ്ഞു. ജിഷയുടെ അമ്മയെയും വീടും പിണറായി വിജയൻ സന്ദർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.