ബസ് സ്റ്റോപ്പിലേക്കു കാർ പാഞ്ഞുകയറി രണ്ടുപേർ മരിച്ചു
Sunday, May 22, 2016 12:53 PM IST
അരൂർ: ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരൂർ പഞ്ചായത്ത് ചന്തിരൂർ വള്ളവനാട് ഷാജി (47), മാടത്തിങ്കൽ ജോയി (55) എന്നിവരാണ് മരിച്ചത്. കോടംതുരുത്ത് സ്വദേശി ജോൺ സേവ്യർ (53) നെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി എട്ടു മണിയോടെ ചന്തിരൂർ പാലം ബസ് സ്റ്റോപ്പിലായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണു നിയന്ത്രണം വിട്ടു കാർ ബസ് സ്റ്റോപ്പിലേക്കു പാഞ്ഞു കയറിയത്. കൊച്ചി ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.