കേന്ദ്രനേതൃത്വം തുണച്ചില്ല: ശ്രീധരൻ പിള്ള
കേന്ദ്രനേതൃത്വം തുണച്ചില്ല: ശ്രീധരൻ പിള്ള
Sunday, May 22, 2016 12:53 PM IST
കോഴിക്കോട്: തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്നു ബിജെപി മുൻ സംസ്‌ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയും കേന്ദ്ര നേതൃത്വത്തിനെതിരേ രംഗത്ത്. താൻ മത്സരിച്ച മണ്ഡലത്തിൽ കേന്ദ്രനേതാക്കളും മന്ത്രിമാരും എത്തിയില്ലെന്ന പരാതിയാണ് അഡ്വ.പി.എസ്. ശ്രീധരൻ പിള്ള ഉന്നയിക്കുന്നത്.

ചെങ്ങന്നൂരിൽ തനിക്കു നല്ല വിജയ സാധ്യതയുണ്ടായിരുന്നു. എന്നാൽ, മണ്ഡലത്തിലെ പ്രചാരണത്തിനു കേന്ദ്ര മന്ത്രിമാരും നേതാക്കളും എത്തിയില്ല. തനിക്കൊപ്പം ചെങ്ങന്നൂരിലെ പ്രവർത്തകർ അണിനിരന്നപ്പോൾ നേതാക്കൾ എത്താതിരുന്നതു ക്ഷീണമുണ്ടാക്കി. കേന്ദ്രനേതാക്കൾ കൂടി മണ്ഡലത്തിലെത്തിയിരുന്നെങ്കിൽ വൻ ഭൂരിപക്ഷത്തോടെ താൻ ജയിക്കുമായിരുന്നുവെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.