കണ്ണൂരിൽ കാറിൽ കടത്തിയ 11 കിലോഗ്രാം കഞ്ചാവ് പിടികൂടി
കണ്ണൂരിൽ കാറിൽ കടത്തിയ 11 കിലോഗ്രാം കഞ്ചാവ് പിടികൂടി
Sunday, May 22, 2016 5:46 PM IST
കാഞ്ഞങ്ങാട്: കാറിൽ കടത്തുകയായിരുന്ന 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. കാറിലുണ്ടായിരുന്ന പടന്നക്കാട് സ്വദേശികളായ മൊയ്തീൻ (33), ടി.ഷഫീഖ് (33), അമ്പലത്തറ സ്വദേശി ഉബൈദ് (48) എന്നിവരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം 5.45ഓടെ മാവുങ്കാലിൽ വച്ചാണ് കഞ്ചാവ് പിടികൂടിയത്.

ഗൾഫിലേക്കു കടത്താനുള്ള കഞ്ചാവുമായി ഒരു സംഘം അമ്പലത്തറയിൽനിന്നു പുറപ്പെട്ടിട്ടുണ്ടെന്നു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു പോലീസ് നടത്തിയ പരിശോധനയിലാണു കഞ്ചാവ് പിടികൂടിയത്.


ഉബൈദിന്റെ പക്കൽനിന്നു പാസ്പോർട്ട് കണ്ടെടുത്തിട്ടുണ്ട്. സെല്ലോ ടേപ്പുകൊണ്ട് ഒട്ടിച്ച നാലു പായ്ക്കറ്റുകളിലായിരുന്നു കഞ്ചാവ്. എസ്ഐ ടി.വി. ബിജുപ്രകാശ്, ജൂണിയർ എസ്ഐ കെ.സി. രതീഷ്, ഡ്രൈവർ ബിജു എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നു കോടതിയിൽ ഹാജരാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.