ഒന്നാംവർഷ ബിഎസ്സി നഴ്സിംഗിൽ മികച്ച വിജയശതമാനം
Monday, May 23, 2016 1:07 PM IST
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2015 നവംബറിൽ നടത്തിയ ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2014ൽ പ്രവേശനം ലഭിച്ച 5394 വിദ്യാർഥികളിൽ 2239 പേരാണ് വിജയിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് 10 ശതമാനം വർധനയോടെ 42 ശതമാനം പേർ വിജയിച്ചു.

90 ശതമാനം വിജയത്തോടെ അമല നഴ്സിംഗ് കോളജ് ഒന്നും 89.83 ശതമാനത്തോടെ തൃശൂർ ഗവ. നഴ്സിംഗ് കോളജ് രണ്ടും 87 ശതമാന ത്തോടെ കോട്ടയം ഗവ. നഴ്സിംഗ് കോളജ് മൂന്നും സ്‌ഥാനങ്ങൾ നേടി.

പഠനരംഗത്തെ വസ്തുതാപരമായ പോരായ്മകൾ നികത്തി മികവുറ്റ ഒരു പഠനസമ്പ്രദായം ആവിഷ്കരിക്കാനായതാണ് വിജയശതമാനം വർധിക്കാൻ കാരണം. സർവകലാശാല അധികൃതർ പുതുതായി ആവിഷ്കരിച്ച സ്റ്റുഡൻസ് ഗൈഡൻസ് ആൻഡ് സപ്പോർട്ട് സ്കീം എന്ന ആശയമാണ് മികച്ച വിജയശതമാനം കൈവരിക്കാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു.


116 നഴ്സിംഗ് കോളജുകളിലെ രണ്ട് അധ്യാപകരെ വീതം പ്രത്യേകമായി പരിശീലിപ്പിച്ച് അവർ മുഖേന നടപ്പാക്കിയ പദ്ധതി ആദ്യവർഷത്തിൽതന്നെ മികച്ച വിജയശതമാനം കൈവരിച്ചു എന്നതു പ്രത്യാശയ്ക്കു വകനല്കുന്നതാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.