ഡയറി സയൻസ് കോളജിന്റെ അംഗീകാരം പിൻവലിച്ചു
Monday, May 23, 2016 1:12 PM IST
തൃശൂർ: കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് ഡയറി സയൻസ് ആൻഡ് ടെക്നോളജിയുടെ അംഗീകാരം ഇന്ത്യൻ കാർഷിക കൗൺസിൽ പിൻവലിച്ചു.

40 വിദ്യാർഥികൾക്കു മാത്രം പഠിക്കാൻ സൗകര്യമുള്ള കോളജിൽ 100 വിദ്യാർഥികൾക്കു പ്രവേശനം നല്കിയതും ആവശ്യത്തിന് അധ്യാപകരെ നിയമിക്കാത്തതുമാണ് അംഗീകാരം നഷ്ടപ്പെടാൻ കാരണം. കൗൺസിൽ നിബന്ധനപ്രകാരം പ്രതിവർഷം 40 വിദ്യാർഥികൾക്കു പ്രവേശനം നല്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 35 അധ്യാപകരെ സ്‌ഥിരമായി നിയമിക്കണം.


കോളജിൽ ഏഴ് അധ്യാപകർ മാത്രമാണുള്ളത്. ഐസിഎആറിന്റെ അംഗീകാരമില്ലാത്ത കോളജുകൾക്ക് ഈ സാമ്പത്തികവർഷം മുതൽ കേന്ദ്ര ഗ്രാന്റ് തടയുമെന്നും അറിയിപ്പുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.