പി. ജയരാജന് ഇന്നു കണ്ണൂരിൽ സ്വീകരണം
പി. ജയരാജന് ഇന്നു കണ്ണൂരിൽ സ്വീകരണം
Monday, May 23, 2016 1:23 PM IST
തലശേരി: കതിരൂർ മനോജ് വധക്കേസിൽ ജാമ്യവ്യവസ്‌ഥപ്രകാരം രണ്ടു മാസം ജില്ലയ്ക്കു പുറത്തു കഴിഞ്ഞശേഷം ഇന്നു കണ്ണൂരിൽ തിരിച്ചെത്തുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന് സിപിഎമ്മിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.

വടകരയിൽനിന്നു കാർ മാർഗം വരുന്ന പി. ജയരാജനെ ഉച്ചകഴിഞ്ഞ് മൂന്നിനു മാഹി പാലത്തിനു സമീപം സ്വീകരിച്ചു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കണ്ണൂരിലേക്ക് ആനയിക്കും. കണ്ണൂർ സ്റ്റേഡിയം കേർണറിൽ 5.30ന് നടക്കുന്ന സ്വീകരണ യോഗത്തിൽ പി. ജയരാജൻ പ്രസംഗിക്കും. തുടർന്ന് ഇടതുസർക്കാരിന്റെ സത്യപ്രതിജ്‌ഞ ചടങ്ങിൽ പങ്കെടുക്കാൻ രാത്രി മാവേലി എക്സ്പ്രസിൽ ജയരാജൻ തിരുവനന്തപുരത്തേക്കു തിരിക്കും.


മനോജ് വധക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ജയരാജനു കഴിഞ്ഞ മാർച്ച് 23 നാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടുമാസമോ കുറ്റപത്രം സമർപ്പിക്കുന്നതുവരെയോ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണു ജാമ്യം അനുവദിച്ചത്. തുടർന്നു സഹോദരി പി. സതീദേവിയുടെ വടകരയിലെ വീട്ടിലായിരുന്നു ജയരാജന്റെ താമസം. നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ മിക്ക ജില്ലകളിലും ജയരാജൻ എൽഡിഎഫിന്റെ പ്രചാരണത്തിനു പോയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.