കടിച്ചുപിടിച്ച സിം കാർഡ് വിഴുങ്ങിപ്പോയി, ശ്വാസകോശത്തിൽനിന്ന് പുറത്തെടുത്തു
Monday, May 23, 2016 1:31 PM IST
തൃശൂർ: വായിൽ കടിച്ചുപിടിച്ച മൊബൈൽ ഫോൺ സിം കാർഡ് സംസാരിക്കുന്നതിനിടെ അകത്തേക്കിറങ്ങിപ്പോയി. ശ്വാസകോശത്തിലെത്തിയ സിം കാർഡ് തൃശൂർ അമല മെഡിക്കൽ കോളജിലെ വിദഗ്ധർ ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു.

മുണ്ടൂർ സ്വദേശിനിയും പതിനാറുകാരിയുമായ അശ്വതി എന്ന വിദ്യാർഥിനിക്കാണ് ഇങ്ങനെ അപകടം പിണഞ്ഞത്. മൊബൈൽ ഫോണിന്റെ സിം കാർഡ് മാറ്റുന്നതിനിടയിൽ അല്പനിമിഷം വായിൽ കടിച്ചുപിടിച്ചതാണ്. തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിനിടയിൽ സിം കാർഡ് അകത്തേക്കിറങ്ങിപ്പോയി. വയറിലേക്കാണ് സിം കാർഡ് ഇറങ്ങിപ്പോയതെന്നു കരുതി ആപ്പിളും പഴങ്ങളും കഴിച്ചു. എന്നാൽ, ചുമയും അസ്വസ്‌ഥതകളും വർധിച്ചതിനെത്തുടർന്ന് അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കാൻ ചെയ്തപ്പോഴാണ് സിം കാർഡ് ശ്വാസകോശത്തിലാണെന്നു കണ്ടെത്തിയത്.


ആശുപത്രിയിലെ ഇഎൻടി വിഭാഗം ഡോക്ടർമാരായ ഡോ. അർജുൻ ജി. മേനോൻ, ഡോ. ശ്രീജ രാജ്, അനസ്തറ്റിസ്റ്റ് ഡോ. അരുൺ വർഗീസ് എന്നടങ്ങിയ ടീ മാണ് ബ്രോങ്കോസ്കോപ്പിയിലൂടെ സിം കാർഡ് പുറത്തെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.