എൻ.ജി. സേവ്യർ എട്ടുപറയിൽ നിര്യാതനായി
എൻ.ജി. സേവ്യർ എട്ടുപറയിൽ നിര്യാതനായി
Monday, May 23, 2016 1:32 PM IST
കോട്ടയം: കേരളത്തിലെ ആദ്യ ഫിലിം വിതരണക്കമ്പനി ജിയോ പിക്ചേഴ്സ്, ജിയോ മൂവി പ്രൊഡക്ഷൻസ് എന്നീ സ്‌ഥാപനങ്ങളുടെ പാർട്ട്ണറും പ്ലാന്ററുമായ എൻ.ജി. സേവ്യർ എട്ടുപറയിൽ (തങ്കപ്പൻ–83) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് കോട്ടയം പോലീസ് ക്ലബ്ബിനു സമീപമുള്ള വസതിയിൽ ആരംഭിച്ച് ലൂർദ് ഫൊറോനാ പള്ളിയിൽ. ഭാര്യ: സില്ലമ്മ സേവ്യർ പുളിങ്കുന്ന് വാച്ചാപറമ്പിൽ പരുത്തിക്കൽ കുടുംബാംഗം. പരേതൻ ദീർഘകാലം കാത്തലിക് അസോസിയേഷന്റെ ട്രഷററായി പ്രവർത്തിച്ചിട്ടുണ്ട്.


മക്കൾ: എൻ.എക്സ് ജോർജ്, ജയ ചെറിയാൻ, തോമസ് ജോർജ്. മരുമക്കൾ: ബിനു ജോർജ് (കളപ്പുരയ്ക്കൽ, തിരുവനന്തപുരം), ചെറിയാൻ നെല്ലിപ്പുഴ (കോട്ടയം), പ്രിയ തോമസ് കവലയ്ക്കാട്ട് (തൃശൂർ). സഹോദരങ്ങൾ: എൻ.ജി. ജോൺ (എറണാകുളം), മാത്യു ജോർജ്(യുഎസ്എ), തോമസ് ജോർജ് (എറണാകുളം), ഡോ. ജോസഫ് ജോർജ് (യുഎസ്എ), പരേതനായ എൻ.ജി.ജോർജ് (എറണാകുളം), കുര്യൻ ജോർജ് (യുഎസ്എ), ലീലാമ്മ ഉമ്മൻ മേളാംപറമ്പിൽ (തിരുവല്ല), മറിയമ്മ മാത്യു അന്ത്രപ്പേർ (എറണാകുളം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.