ഇ. ചന്ദ്രശേഖരൻ സിപിഐ നിയമസഭാകക്ഷി നേതാവ്
ഇ. ചന്ദ്രശേഖരൻ സിപിഐ നിയമസഭാകക്ഷി നേതാവ്
Monday, May 23, 2016 1:32 PM IST
തിരുവനന്തപുരം: സിപിഐ നിയമസഭാകക്ഷി നേതാവായി ഇ. ചന്ദ്രശേഖരനെ തെരഞ്ഞെടുത്തു. സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന നിയമസഭാകക്ഷി യോഗമാണ് ചന്ദ്രശേഖരനെ നേതാവായി തെരഞ്ഞെടുത്തത്.

ഉപനേതാവായി വി.എസ്. സുനിൽ കുമാറിനെയും സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെയും വിപ്പായി ഇ.എസ്. ബിജിമോളെയും തെരഞ്ഞെടുത്തു.സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിൽ, സംസ്‌ഥാന അസി. സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.